'നൂറു സാമി'യും 'ലെനിനും'; ഈ വാരാന്ത്യം ഒടിടിയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ

തിയറ്ററുകളിൽ ഓണം റിലീസിനായി നിരവധി സിനിമകളാണ് ഒരുങ്ങുന്നത്.
Latest OTT Releases
Latest OTT Releasesഇൻസ്റ്റ​ഗ്രാം
Edited By:

മഴയും വെള്ളപ്പൊക്കവുമൊക്കെയാണെങ്കിലും ഓണത്തിനായുള്ള കാത്തിരിപ്പിലായിരിക്കുമല്ലേ പലരും. ഓണ സിനിമകളും ഓണക്കോടിയുമൊക്കെയായി ഓണം കളറാക്കണമെന്ന് കരുതുന്നവരുമേറെയാണ്. തിയറ്ററുകളിൽ ഓണം റിലീസിനായി നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. ഈ ആഴ്ച ഒടിടിയിലും മനോഹരമായ ചിത്രങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ വാരാന്ത്യം ഒടിടിയിലെത്തുന്ന ചിത്രങ്ങളിലൂടെ.

1. പൊങ്കാല

Pongala
Pongalaഇൻസ്റ്റ​ഗ്രാം

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന പൊങ്കാല ഒടിടിയിലേക്ക്. 2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം സഞ്ചരിക്കുന്നത്. യാമി സോനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഓ​ഗസ്റ്റ് 7 മുതൽ മനോരമ മാക്സിലൂടെ ചിത്രം കാണാനാകും.

2. ലെനിൻ

Lenin
Leninഇൻസ്റ്റ​ഗ്രാം

അഖിൽ അക്കിനേനി, ഭാ​ഗ്യശ്രീ ബോർസെ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് ലെനിൻ. തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സീ5 തെലുങ്കിലൂടെ ചിത്രം ഓ​ഗസ്റ്റ് ഏഴ് മുതൽ സ്ട്രീമിങ് ആരംഭിക്കും. തെലു​ഗു, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം കാണാനാകും.

3. നൂറു സാമി

Nooru Sami
Nooru Samiഇൻസ്റ്റ​ഗ്രാം

സംവിധായകൻ ശശി സംവിധാനം ചെയ്ത ചിത്രമാണ് നൂറു സാമി. വിജയ് ആൻ്റണിയും സ്വാസികയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജൂൺ 19 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതും. സീ5 തമിഴിലൂടെ ഓ​ഗസ്റ്റ് 7 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

4. കാട്ടാളൻ

Kattalan
Kattalanഫെയ്സ്ബുക്ക്

ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച ആക്ഷൻ ത്രില്ലർ ആണ് കാട്ടാളൻ. ആന്റണി പെപ്പെ, ദുഷാര വിജയൻ എന്നിവരാണ് ചിത്രത്തിൽ നായികാനായകൻമാരായെത്തുന്നത്. കബീർ ദുഹാൻ സിങ്, സുനിൽ, ബോളിവുഡ് താരം പാർഥ് തിവാരി, ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മനോരമ മാക്സിലൂടെ ഓ​ഗസ്റ്റ് 13 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

5. ഉയിർ

Uyir
Uyirഇൻസ്റ്റ​ഗ്രാം

എം പത്മകുമാർ സംവിധാനം ചെയ്‍ത് റോഷൻ മാത്യു പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'ഉയിർ'. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം സ്‍ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാനാകും. മലയാളത്തിന് പുറമേ കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം കാണാനാകും.

Summary

Lenin, Noorusami and more OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com