'ടൈറ്റാനിക് ഞാനിതുവരെ കണ്ടിട്ടേയില്ല'; ജാക്കിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

ഇന്നും ജാക്കിന്റെയും റോസിന്റെയും പ്രണയം ഒരു മനോഹര കാവ്യം പോലെ പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്നുമുണ്ട്.
Leonardo DiCaprio
Leonardo DiCaprioവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്ക് ഇന്നും അത്ഭുതമാണ് ടൈറ്റാനിക് എന്ന സിനിമ. 1997 ൽ ആർഎംഎസ് ടൈറ്റാനിക് എന്ന കപ്പൽ ദുരന്തത്തെ ആസ്പദമാക്കി ജയിംസ് കാമറൂൺ ഒരുക്കിയ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. ഇന്നും ജാക്കിന്റെയും റോസിന്റെയും പ്രണയം ഒരു മനോഹര കാവ്യം പോലെ പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്നുമുണ്ട്.

ടൈറ്റാനിക് ഒരിക്കലങ്കിലും കാണാത്ത സിനിമാ പ്രേമികൾ കുറവായിരിക്കും. എന്നാൽ ഈ സിനിമ ഇതുവരെ കണ്ടിട്ടില്ലെന്ന് പറയുകയാണ് സിനിമയിലെ നായകൻ ലിയോനാര്‍ഡോ ഡി കാപ്രിയോ. അല്പം ഞെട്ടലോടെയാണ് സിനിമാ പ്രേക്ഷകർ കാപ്രിയോയുടെ ഈ വെളിപ്പെടുത്തലിനെ സ്വീകരിച്ചത്.

ജെന്നിഫര്‍ ലോറന്‍സുമായുള്ള സംഭാഷണത്തിനിടയാണ് താന്‍ ഇതുവരെ ടൈറ്റാനിക് സിനിമ കണ്ടിട്ടില്ലെന്ന് ഡി കാപ്രിയോ വെളിപ്പെടുത്തിയത്. നടന്റെ ആരാധകര്‍ ആഘോഷിച്ച ലോകം ഒന്നടങ്കം അംഗീകരിച്ച ടൈറ്റാനിക് വീണ്ടും കാണുമോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. 'ഇല്ല, ഞാനിതുവരെ ടൈറ്റാനിക് കണ്ടിട്ടില്ല.

Leonardo DiCaprio
"ശ്രീനി പോയി"; ഇത്‌ മാത്രം പറഞ്ഞ്‌ അച്ഛൻ ഫോൺ കട്ട്‌ ചെയ്തു'; ആ നിമിഷം ഓർത്തെടുത്ത് അനൂപ് സത്യൻ

അഭിനയിച്ച സിനിമകള്‍ വീണ്ടും കാണുന്ന ശീലം തനിക്കില്ല. ഞാന്‍ ചെയ്ത സിനിമകള്‍ വളരെ വിരളമായി മാത്രമേ ഞാന്‍ ആവര്‍ത്തിച്ച് കാണാറുള്ളൂ. കൂടുതലും കാണാറില്ല. അങ്ങനെ കണ്ടിട്ടുള്ള ഒരേ ഒരു സിനിമ ദ് ഏവിയേറ്ററാണ്. എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായി ഞാന്‍ കാണുന്നത് ദ് ഏവിയേറ്റര്‍ ആണ്,' ഡി കാപ്രിയോ പറഞ്ഞു.

Leonardo DiCaprio
'അയാള്‍ അത് പറഞ്ഞതും ശ്രീനി കസേരയെടുത്ത് ഒറ്റയടി; ഞങ്ങളെ തല്ലാന്‍ ആളെക്കൂട്ടി വന്നു'; ആ കഥ പറഞ്ഞ് മുകേഷ്

ദ് ഏവിയേറ്റര്‍ ചെയ്യുമ്പോള്‍ എനിക്ക് മുപ്പത് വയസ്സായിരുന്നു, കരിയറിലെ മറ്റൊരു ടേണിങ് പോയിന്റ് കൂടെയായിരുന്നു അത്. അതുവരെയും പലരും നിര്‍ദ്ദേശിക്കുന്ന റോളുകളിലേക്ക് ഞാന്‍ എത്തപ്പെടുകയായിരുന്നു. എന്നാൽ ദ് ഏവിയേറ്റര്‍ ഞാന്‍ നിര്‍മിച്ച ആദ്യത്തെ സിനിമയാണ്. എനിക്ക് തീര്‍ത്തും സിനിമയോടുള്ള ഉത്തരവാദിത്വം തിരിച്ചറിഞ്ഞത് അപ്പോഴാണ്,' ഡി കാപ്രിയോ കൂട്ടിച്ചേർത്തു.

Summary

Cinema News: Leonardo DiCaprio reveals he’s never watched Titanic.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com