മധുവിന്റെ കഥയുമായി 'ആദിവാസി', പ്രധാന വേഷത്തിൽ അപ്പാനി ശരത്ത്; ടീസർ പുറത്ത്

ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും അണിനിരക്കുന്നുണ്ട്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ആദിവാസിയുടെ ടീസർ പുറത്ത്. അപ്പാനി ശരത്താണ് മധുവിന്റെ വേഷത്തിൽ എത്തുന്നത്. വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും അണിനിരക്കുന്നുണ്ട്. 

ഒരു മരക്കൊമ്പിൽ മധുവിനെ കെട്ടത്തൂക്കിയിട്ട് പാലം കടക്കുന്ന ആളുകളാണ് ടീസറിലുള്ളത്. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു മധുവിന്റെ കൊലപാതകം. ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് നാട്ടുകാർ ചേർന്ന് മധുവിനെ കൊലപ്പെടുത്തുന്നത്. വിജീഷ് മണി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 

വിശപ്പും വര്‍ണ്ണ വിവേചനവും പരിസ്ഥിതി പ്രശ്‌നങ്ങളും കാലാവസ്ഥ വ്യതിയാനവുമൊക്കെ ചിത്രത്തിൽ പ്രതിപാധിക്കുന്നുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ 'മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍)' എന്ന സിനിമയ്ക്കു ശേഷം അതേ ടീം ഒരുമിക്കുന്ന ചിത്രമാണിത്. ഏരീസ് ഗ്രൂപ്പിന്‍റെ ബാനറില്‍ ഡോ: സോഹന്‍ റോയ് ആണ് നിര്‍മ്മാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
Antony Perumbavoor
X

FOLLOW US

ON GOOGLE DISCOVER