'എനിക്ക് ഈ അക്കൗണ്ടുമായി യാതൊരു ബന്ധവുമില്ല'; ഫെയ്‌സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

ഉന്മാദം ആണ് ലിജോ മോളുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
Lijomol
Lijomol
Updated on: 
1 min read

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍. തന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെയാണ് താരം തുറന്നു കാണിക്കുന്നത്. തനിക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും ഈ അക്കൗണ്ടുമായി ആരും ബന്ധപ്പെടരുതെന്നും ലിജോ മോള്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ലിജോയുടെ പ്രതികരണം.

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ ലിങ്ക് സഹിതമായിരുന്നു ലിജോ മോളുടെ പ്രതികരണം. ''ഞാനാണെന്ന അവകാശപ്പെടുന്നൊരു ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ട്. എനിക്ക് ഈ അക്കൗണ്ടുമായി യാതൊരു ബന്ധവുമില്ല. എനിക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ട് പോലുമില്ല. ഈ അക്കൗണ്ടിനെ വിശ്വസിക്കുകയോ ഇതുമായി ബന്ധപ്പെടുകയോ ചെയ്യരുത്'' എന്നാണ് ലിജോ മോള്‍ പറയുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''ഉടനെ തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ഈ അക്കൗണ്ട് നീക്കം ചെയ്യാന്‍ എന്നെ സഹായിക്കുകയും ചെയ്യണം'' എന്നും താരം ആരാധകരോടായി അഭ്യര്‍ത്ഥിക്കുന്നുണ്ട്. അതേസമയം ലിജോയുടെ പ്രതികരണത്തിന് പിന്നാലെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് അപ്രതക്ഷ്യമായിട്ടുണ്ട്. താരം പങ്കുവച്ച ലിങ്കില്‍ കയറിയാല്‍ അക്കൗണ്ട് കാണാന്‍ സാധിക്കില്ല.

ഉന്മാദം ആണ് ലിജോ മോളുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴ് ചിത്രം നൂറ് സ്വാമിയാണ് ലിജോയുടേതായി അണിയറയിലുള്ള പുതിയ ചിത്രം. വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കുന്ന ബത്തയാണ് റിലീസ് കാത്തു നില്‍ക്കുന്ന ചിത്രം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Lijomol
വണ്ണം കുറച്ചാലേ അവസരം കിട്ടുള്ളൂവെന്ന് പറഞ്ഞു; എല്ലാം നിര്‍ത്തി രാജ്യം വിടാന്‍ തീരുമാനിച്ചു: അഞ്ജലി ആനന്ദ്
Lijomol
'സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ അറിയാമോ ? ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്നത് ആണോ നിങ്ങളുടെ പുരോഗമനം'; സംവിധായകന് വിമർശനം
Lijomol
'കറുത്തപക്ഷികളി'ലെ കുട്ടി ഞാനല്ല, ഞങ്ങള്‍ ഒന്നല്ല, രണ്ടാണ്; ആരാധകരുടെ 'കണ്‍ഫ്യൂഷന്‍' മാറ്റി ജയശ്രീ
Summary

Lijomol calls out a fake facebook account pretending to be her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com