

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് നിര്‍മാതാവാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. വിവാഹ വാര്‍ഷിക ദിനത്തില്‍ ലിസ്റ്റിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. താന്‍ വലിയ ക്ഷമയുള്ള വ്യക്തിയാണെന്നും വിവാഹത്തോടെയാണ് ക്ഷമ എന്ന വരദാനം തനിക്ക് ലഭിച്ചത് എന്നുമാണ് രസകരമായ കുറിപ്പില്‍ പറയുന്നത്. കൂടാതെ വിവാഹമോചനത്തേക്കുറിച്ചും ലിസ്റ്റിന്‍ സരസമായി പ്രതിപാതിക്കുന്നുണ്ട്. ഹേമ കമ്മിഷൻ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ ഈ പോസ്റ്റ് വച്ച് താരതമ്യം ചെയ്യരുതെന്നും പോസ്റ്റിൽ ലിസ്റ്റിൻ കുറിച്ചിട്ടുണ്ട്. ഭാര്യയ്ക്കും കുട്ടികൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.
ലിസ്റ്റിൻ സ്റ്റീഫന്റെ കുറിപ്പ്
ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി ലിസ്റ്റിൻ ആൻഡ് ബെനിറ്റ
അതെ, ഇന്നാണ് ആ ദിവസം. 9 വർഷങ്ങൾ !! ഓർമ്മക്കുറവ് വന്ന് തുടങ്ങിട്ടില്ല എന്നുള്ളത് ഇതുപോലെയുള്ള ഭൂകമ്പ ദിവസങ്ങൾ വരുമ്പോഴാണ് മനസ്സിലാക്കുന്നത്. ഇന്ന് ഞാൻ ഒരുപാട് കര്യങ്ങൾ നടത്തുന്ന ഒരു ബിസിനസ്സ് മാൻ കൂടിയാണ്. ബിസിനസ്സ് എല്ലാം Success ആയി പോകുന്നത് ഞാൻ വലിയ ക്ഷമയുള്ള വ്യക്തി ആയത് കൊണ്ടാണ് എന്ന് ഞാൻ സ്വയം വിശ്വസിക്കാറുണ്ട്. ഇത്രയും ക്ഷമ എവിടുന്നാണ് കിട്ടിയത് എന്ന് എന്നോട് പലരും ചോദിക്കാറുണ്ട് , അങ്ങനെ ഞാൻ ഈ ക്ഷമ എവിടുന്നാണ് വന്നത് എന്ന് അന്വേഷണം നടത്തിയപ്പോൾ ആണ് 22-08-2015 എന്ന ദിവസം മുതൽ ആണ് എനിക്ക് ക്ഷമ എന്ന വരദാനം കിട്ടിയത്
ഇന്നേക്ക് 9 വർഷങ്ങൾ നന്ദി ബെനിറ്റ.
പത്തും , അമ്പതും , അറുപതും വർഷങ്ങളായി വിവാഹവാർഷികങ്ങൾ ആഘോഷിച്ച് മുന്നോട്ട് പോകുന്ന എത്രയത്ര ഭാര്യാ - ഭർത്താക്കന്മാർ , അത് ആലോജിക്കുമ്പോൾ ഈ 9 വർഷങ്ങൾ ഒന്നും തന്നെ അല്ലാ !!
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അങ്ങനെ ഇരിക്കുമ്പോളാണ് ചില വാർത്തകൾ വരുന്നത്. 25ഉം , 30ഉം വർഷങ്ങൾ ഒരുമിച്ച് ജീവിച്ചിട്ട് ചില ദാമ്പത്യ ജീവിതങ്ങൾ ഡിവോഴ്സ് എന്ന അടുത്ത എപ്പിസോഡ് ലേക്ക് കടക്കുന്നത്. ഇങ്ങനെ ചിലത് ഓർക്കുമ്പോൾ നമ്മളെ ജീവിതം കൺഫ്യൂഷൻ അക്കാറുണ്ട്, പക്ഷെ എനിക്ക് ദൈവത്തോട് പറയാനുള്ളത്, എന്നെ പരീക്ഷിക്കരുത് രക്ഷപ്പെടുത്താൻ ആണെങ്കിൽ ഇപ്പോൾ ഈ നിമിഷം വേണം, അല്ലാതെ ഇനിയും ഒരു പത്തിരുപത് വർഷങ്ങൾ കഴിഞ്ഞിട്ട് ഇനി വേണേൽ രക്ഷപെട്ടോളൂ എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഞാൻ വൃദ്ധനാവും ...
സുഹൃത്തുക്കളെ... ഒരു തമാശ പറഞ്ഞതാണേ കമൻ്റുകൾ ഇട്ട് എന്നെ പഞ്ഞിക്കിടല്ലേ പ്ലീസ്.
Nb : ഇപ്പൊൾ ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതിൻ്റെ ചർച്ചകൾ നടക്കുമ്പോൾ എന്നെ ഈ എഴുതിയ പോസ്റ്റ് വെച്ച് താരതമ്യം ചെയ്യല്ലേ.
എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates