'ചാത്തനേയും മൂത്തോനേയും തേടി ചാത്തന്റെ ചേട്ടന്‍ വരുന്നു, ഒരു ഭ്രാന്തന്‍...'; ഡെഡ്പൂള്‍-വോള്‍വറീന്‍ വൈബില്‍ മൈക്കിളും ചാര്‍ലിയും!

നായകനായും വില്ലനായും ടൊവിനോ, കൂട്ടിന് ദുല്‍ഖറും
Lokah Chapter 2
Lokah Chapter 2ഫെയ്സ്ബുക്ക്
Updated on
1 min read

മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയിരിക്കുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രം മലയാളത്തിലെ എക്കാലത്തേയും വലിയ വിജയമായിരിക്കുകയാണ്. 300 കോടിയെന്ന അപൂര്‍വ്വ നേട്ടത്തിലേക്കുള്ള യാത്രയിലാണ് ലോകയിപ്പോള്‍. ഇതിനിടെ ലോകയുടെ രണ്ടാം അധ്യായത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Lokah Chapter 2
'അന്ന് എന്റെ ആരാധകൻ, ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധിക'; നടനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് 'പ്രിയം' നായിക

ആവേശകരമായ പ്രെമോ വിഡിയോയിലൂടെയാണ് ലോക ചാപ്റ്റര്‍ 2 അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പറഞ്ഞിരുന്നത് പോലെ തന്നെ രണ്ടാം ഭാഗത്തില്‍ പറയുന്നത് ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ചാത്തന്റെ കഥയാണ്. ടൊവിനോയുടെ ചാത്തനും ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന ഒടിയനും തമ്മിലുള്ള സംസാരമാണ് അനൌണ്‍സ്മെന്റ് വിഡിയോ. ഹോളിവുഡിലെ സൂപ്പര്‍ ഹിറ്റ് കോമ്പോയായ ഡെഡ്പൂള്‍ - വോള്‍വറീന്‍ വൈബിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്.

Lokah Chapter 2
'അതെ, മോഹന്‍ലാലിന്റെ നഖം ഞാന്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്'; ജീവിച്ചു പൊയ്‌ക്കോട്ടെ, നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുതെന്ന് ലക്ഷ്മി പ്രിയ

അടുത്ത ചാപ്റ്റര്‍ തന്റെ കഥയാണെന്ന് ചാത്തന്‍ ഒടിയനോട് പറയുന്നുണ്ട്. തന്നേയും മൂത്തോനേയും തേടി തന്റെ ചേട്ടന്‍ വരുന്നുണ്ടെന്നാണ് ചാത്തന്‍ പറയുന്നത്. തന്റെ ചേട്ടന്‍ തന്നെപ്പോലെ ഫണ്ണല്ലെന്നും ചാത്തന്‍ പറയുന്നുണ്ട്. വരുന്നതൊരു ഭ്രാന്തനാണെന്ന് ഒടിയനും പറയുന്നു. ചേട്ടന്‍ വരുമ്പോള്‍ തനിക്ക് ഒറ്റയ്ക്ക് നേരിടാന്‍ പറ്റിയെന്ന് വരില്ലെന്നും അതിനാല്‍ ഒടിയന്റെ സഹായം വേണമെന്നുമാണ് ചാത്തന്‍ പറയുന്നത്. എന്നാല്‍ ഒടിയന്‍ അതിന് തയ്യാറാകില്ല. പക്ഷെ നീ വരും, ചാത്തന്മാര്‍ വരുത്തും എന്ന് ചാത്തന്‍ പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.

വന്‍ വരവേല്‍പ്പാണ് പ്രൊമോ വിഡിയോയ്ക്ക് സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുന്നത്. ചാത്തനും ചേട്ടനും നേര്‍ക്കുനേര്‍ വരുന്നതിന്റെ ഗ്രാഫിക്‌സും വിഡിയോയിലുണ്ട്. ഡൊമിനിക് പറഞ്ഞത് പോലെ തന്നെ ചന്ദ്രയുടെ കഥയേക്കാള്‍ വലിയ കഥയായിരിക്കും ഇനി വരാനുള്ള ചാപ്റ്ററുകളെന്ന് വ്യക്തമാക്കുന്നതാണ് പ്രൊമോ വിഡിയോ. രണ്ടാം അധ്യായത്തില്‍ ദുല്‍ഖര്‍ സല്‍മാനുമുണ്ടാകുമെന്നും ഇതോടെ ഉറപ്പായിട്ടുണ്ട്. മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നും എന്താണ് ഇനി സംഭവിക്കുക എന്നറിയാനുള്ള ആകാംഷയിലുമാണ് ആരാധകര്‍.

Summary

Lokah Chapter 2 promo video is out. Tovino Thomas and Dulquer Salmaan promises fun and action in second part. Tovino will play double role in the next chapter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com