സോഷ്യൽ മീഡിയ തത്ക്കാലം വിടുന്നു; പുതിയ സിനിമയുമായി തിരിച്ചെത്തുമെന്ന് ലോകേഷ് 

വിജയ് നായകനാകുന്ന 'ദളപതി 67' ആണ് ലോകേഷ് ഒരുക്കുന്ന പുതിയ ചിത്രം
ലോകേഷ് കനകരാജ് / ഫെയ്‌സ്ബുക്ക് ചിത്രം
ലോകേഷ് കനകരാജ് / ഫെയ്‌സ്ബുക്ക് ചിത്രം
Updated on
1 min read

മൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം സൃഷ്ടിച്ച ഓളം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ അടുത്ത സിനിമയെക്കുറിച്ചകളും പൊടിപൊടിക്കുകയാണ്. പിതിയ സിനിമ അധികം താമസിക്കില്ലെന്ന സൂചന നൽകിയിരിക്കുകയാണ് ലോകേഷ് ഇപ്പോൾ. താത്കാലികമായി സമൂഹമാധ്യമങ്ങളിൽ നിന്ന് അകന്നുനിൽക്കുകയാണെന്ന് പറഞ്ഞ ലോകേഷ് പുതിയ സിനിമയുമായി തിരിച്ചെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

"സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ചെറിയ ഒരിടവേളയെടുക്കുകയാണ്. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി വൈകാതെ തന്നെ വീണ്ടുമെത്തും. സ്നേഹത്തോടെ ലോകേഷ് കനകരാജ്" എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

വിജയ് നായകനാകുന്ന 'ദളപതി 67' ആണ് ലോകേഷ് ഒരുക്കുന്ന പുതിയ ചിത്രം. 'മാസ്റ്ററി'ന് ശേഷം ലോകേഷും ഇളയദളപതിയും ഒന്നിക്കുന്ന ചിത്രമാണിത്. സാമന്തയും സിനിമയിൽ പ്രധാന കഥാപാത്രമായി എത്തും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com