

സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് ഡിസി. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞദിവസം വാലന്റൈന്‍സ് ദിനത്തില്‍ ചിത്രത്തിന്റെ ഗ്ലിംപ്‌സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഗ്ലിംപ്സ് വിഡിയോയ്ക്ക് അത്ര നല്ല പ്രതികരണമല്ല ലഭിച്ചു കൊണ്ടിരിക്കുന്നത്.
ലോകേഷ് കനകരാജിനെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ് എക്‌സില്‍ പലരും പങ്കുവെക്കുന്നത്. ചിത്രത്തില്‍ വയലന്‍സ് അധികമാണെന്നും പലരും പരാതിപ്പെടുന്നു. ചോരക്കളി, ഗണ്‍, ഡ്രഗ്‌സ് എന്നിവ മടുത്തു തുടങ്ങിയെന്നും ലോകേഷ് ഈ സോണില്‍ നിന്ന് പുറത്തുവരണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എല്‍സിയുവിലെ സിനിമകളെല്ലാം പകുതിക്ക് വെച്ച് നിര്‍ത്തിയ ലോകേഷ് അതെല്ലാം പൂര്‍ത്തിയാക്കിയിട്ട് അഭിനയിക്കാന്‍ ഇറങ്ങിയാല്‍ പോരെ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ഒരുപാട് ബ്ലഡ് ഷെഡ് സീനുകള്‍ കുത്തിനിറച്ച സിനിമയായി തോന്നുന്നുവെന്നും ബോക്‌സ് ഓഫീസില്‍ ചിത്രം വിജയിക്കാന്‍ സാധ്യതയില്ലെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു. അഭിനയം ലോകേഷിന് ചേര്‍ന്ന പണിയല്ലെന്നും സംവിധാനം മാത്രം ചെയ്താല്‍ മതിയെന്നും കമന്റുകളുയരുന്നുണ്ട്.
ലോകേഷ് തന്റെ എക്‌സ് പേജില്‍ പങ്കുവെച്ച് വിഡിയോക്ക് താഴെയും വിമർശന കമന്റുകൾ ഉയരുന്നുണ്ട്. അതേസമയം രജനികാന്തിനെ പ്രധാന കഥാപാത്രമാക്കിയൊരുക്കിയ കൂലിയാണ് ലോകേഷ് സംവിധാനം ചെയ്ത് ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
എന്നാൽ സിനിമ പരാജയപ്പെട്ടതോടെ വൻതോതിൽ സൈബർ ആക്രമണവും ലോകേഷിന് നേരിടേണ്ടി വന്നിരുന്നു. റോക്കി, സാനി കയിദം, ക്യാപ്റ്റന്‍ മില്ലര്‍ തുടങ്ങിയ സിനിമകളൊരുക്കിയ അരുണ്‍ മതേശ്വരൻ ലോകേഷിനെ എങ്ങനെ ഉപയോഗിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാ ലോകം. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates