'അവര്‍ക്ക് വേണ്ടത് ആക്ഷനില്ലാത്ത, ലൈറ്റ് ഹാര്‍ട്ടഡ് സിനിമ'; കമല്‍-രജനി സിനിമയില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് ലോകേഷ്

പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമല്ല കൈതി 2 വൈകാന്‍ കാരണമെന്ന് ലോകേഷ്
Lokesh Kanagaraj, Rajinikanth, Kamal Haasan
Lokesh Kanagaraj, Rajinikanth, Kamal Haasanഎക്സ്‌, ഫെയ്സ്ബുക്ക്
Updated on
1 min read

ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു തലൈവര്‍ 173. രജനികാന്തും കമല്‍ഹാസനും കാലങ്ങള്‍ക്ക് ശേഷം കൈകോര്‍ക്കുന്ന സിനിമയെന്ന നിലയില്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമായിരുന്നു. സിനിമ സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണെന്നു കൂടി വന്നതോടെ ആ ആവേശം ഇരട്ടിയായി. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ലോകേഷ് സിനിമയില്‍ നിന്നും പിന്മാറി.

Lokesh Kanagaraj, Rajinikanth, Kamal Haasan
ലാലിനോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് വെറുപ്പിച്ചു; ഇച്ചാക്കയായിരുന്നെങ്കില്‍ കേട്ടു നില്‍ക്കില്ല: ഇബ്രാഹിംകുട്ടി

നാളുകള്‍ക്ക് ശേഷം താന്‍ എന്തുകൊണ്ടാണ് തലൈവര്‍ 173 യില്‍ നിന്നും പിന്മാറിയതെന്ന് ലോകേഷ് കനകരാജ് വെളിപ്പെടുത്തിയിരിക്കുകയാണ്. ക്രിയാത്മകമായ ഭിന്നതകളാണ് പിന്മാറ്റത്തിന് കാരണമെന്നാണ് ലോകേഷ് പറയുന്നത്. രണ്ട് മാസത്തോളം തിരക്കഥയില്‍ വര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ മുന്നോട്ട് പോകുന്നില്ലെന്ന് കണ്ടതോടെ പിന്മാറുകയായിരുന്നുവെന്നാണ് ലോകേഷ് പറയുന്തന്.

Lokesh Kanagaraj, Rajinikanth, Kamal Haasan
ശബരിമലയിലെ ഷൂട്ടിങ്; സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ കേസ്

രജനികാന്തുമായും കമല്‍ഹാസനുമായി സംസാരിച്ച ശേഷമാണ് പിന്മാരാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. ആക്ഷനില്ലാത്ത, ലളിതമായൊരു സിനിമയായിരുന്നു രജനിയും കമലും ആഗ്രഹിച്ചിരുന്നത്. ജയിലര്‍ 2വും കമല്‍ഹാസന്റെ പുതിയ ചിത്രവും ആക്ഷന് പ്രാധാന്യമുള്ളവയാണ്. അതിനാലാണ് അവര്‍ മാറ്റം ആവശ്യപ്പെട്ടതെന്നും ലോകി പറയുന്നു. തനിക്ക് അതിനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നും അതോടെ പിന്മാറാന്‍ തീരുമാനിച്ചെന്നും സംവിധായകന്‍ പറയുന്നു.

കൈതി ടുവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളോടും ലോകേഷ് പ്രതികരിച്ചു. പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമല്ല ചിത്രം വൈകാന്‍ കാരണമെന്നാണ് ലോകേഷ് പറയുന്നത്. കൈതി ടു വൈകിയപ്പോള്‍ അല്ലു അര്‍ജുന്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചു. ഇതോടെ കൈതി ടു വീണ്ടും വൈകി. അല്ലുവിന്റെ സിനിമ കഴിഞ്ഞാല്‍ കൈതി ടു ചെയ്യുമെന്നും ലോകേഷ് പറയുന്നു.

Summary

Lokesh Kanagaraj explains why he opted out of Ranjikanth-Kamal Haasan movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com