

രാജ്യം കാത്തിരിക്കുന്ന സിനിമയാണ് കൂലി. രജനികാന്ത് നായകനാകുന്ന സിനിമയില്‍ ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇതുപോലൊരു സിനിമ ഇതിന് മുമ്പുണ്ടായിട്ടില്ല, ഇനി ഉണ്ടാകാനും സാധ്യതയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 14 നാണ് തിയറ്ററുകളിലേക്ക് എത്തുക.
കൂലിയെക്കുറിച്ചുള്ള സംവിധായകന്റെ വാക്കുകള്‍ വാര്‍ത്തയാവുകയാണ്. കൂലി കണ്ട ശേഷം ദളപതി പോലെയുണ്ടെന്നാണ് രജനികാന്ത് പറഞ്ഞതെന്നാണ് ലോകേഷ് പറയുന്നത്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷിന്റെ പ്രതികരണം.
''അദ്ദേഹത്തിന്റെ സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടം ദളപതിയാണ്. ആ ബാലന്‍സ് ഈ സിനിമയിലും കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വച്ച് സിനിമ കണ്ട ശേഷം രജനി സാര്‍ എന്നെ കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന് ഒരുപാട് സന്തോഷമായി. ദളപതി പോലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദാറ്റ് മെയ്ഡ് മൈ ഡേ. ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാന്‍ അന്നാണ് സമാധാനമായി ഉറങ്ങിയത്. ഞാന്‍ അതിനായിരുന്നു ശ്രമിച്ചിരുന്നത്.'' ലോകേഷ് പറയുന്നു.
''രജനീകാന്തുമായി ഒരു സിനിമ ചെയ്യുമ്പോള്‍ ദളപതിയുടെ അടുത്തെങ്കിലും എത്തണമെന്നായിരുന്നു ആഗ്രഹം. ദളപതിയെ എനിക്ക് തൊടാനാകില്ല. അത് വേറെ തന്നെ സിനിമയാണ്. പക്ഷെ ആ സിനിമയുമായി എന്റെ സിനിമ താരതമ്യം ചെയ്യപ്പെടുന്നത് തന്നെ ആത്മസംതൃപ്തി നല്‍കുന്നതാണ്. അതും രജനി സാര്‍ അങ്ങനെ പറഞ്ഞപ്പോള്‍ ലഭിച്ച സന്തോഷം പറഞ്ഞറിയിക്കാനാകില്ല. അത് തന്നെയൊരു നേട്ടമായിട്ടാണ് കരുതുന്നത്'' എന്നും ലോകേഷ് പറയുന്നു.
കൂലിയുടെ ട്രെയ്‌ലര്‍ ഓഗസ്റ്റ് രണ്ടിന് പുറത്തിറങ്ങുമെന്നും ലോകേഷ് അറിയിച്ചു. ''ഒരു ട്രെയിലര്‍ ഇറക്കണം, പിന്നെ നേരെ സിനിമയാണ്. അതിലുപരി എന്ത് ചെയ്താലും കൂടുതലായിപ്പോകും. ഒരു കൊമേഷ്യല്‍ സിനിമ കാണുമ്പോള്‍ ലഭിക്കേണ്ട എല്ലാ സാറ്റിസ്ഫാക്ഷനും ലഭിക്കുന്ന തരത്തില്‍ റിലാക്‌സായിരുന്ന് കാണാനാകണം. അതിനാല്‍ ഒരു ട്രെയ്‌ലര്‍ മാത്രമേ പുറത്തിറക്കുകയുള്ളൂ. അത് ഓഗസ്റ്റ് രണ്ടിനായിരിക്കും'' ലോകേഷ് പറയുന്നു.
Lokesh Kanagaraj says Rajinikanth said Coolie looks like Thalapathi. also he confirms the trailer will be out on August 2.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
