'കൈതിയിൽ മരിച്ച അൻപ് എങ്ങനെ വിക്രമിൽ?' വിശ്വസനീയമല്ലെന്ന് ആരാധകൻ; മറുപടിയുമായി ലോകേഷ് കനകരാജ്

വിക്രം സിനിമയിലെ അവസാന ഭാ​ഗത്ത് എത്തുന്ന അർജുൻ ദാസിന്റെ കഥാപാത്രത്തെക്കുറിച്ചായിരുന്നു ചോദ്യം
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

സിനിമാലോകം ഒന്നടങ്കം കീഴടക്കി മുന്നേറുകയാണ് കമൽഹാസൻ- ലോകേഷ് കനകരാജ് ചിത്രം വിക്രം. ലോകേഷിന്റെ തന്നെ കൈതിയിലെ നിരവധി കഥാപാത്രങ്ങളേയും വിക്രത്തിൽ നമുക്ക് കാണാം. ഇപ്പോൾ വിക്രം സിനിമയിലെ വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നിയ ഒരു ഭാ​ഗത്തെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ലോകേഷ്. വിക്രം സിനിമയിലെ അവസാന ഭാ​ഗത്ത് എത്തുന്ന അർജുൻ ദാസിന്റെ കഥാപാത്രത്തെക്കുറിച്ചായിരുന്നു ചോദ്യം. 

കൈതിയിൽ അൻപ് എന്ന കഥാപാത്രമായാണ് അർജുൻ ദാസ് എത്തിയത്. ചിത്രത്തിന്റെ അവസാനം നെപ്പോളിയൻ എന്ന പൊലീസുകാരന്റെ അടികൊണ്ട് വീഴുന്ന അൻപിനെയാണ് കൈതിയിൽ കാണിക്കുന്നത്. കൈതിയിൽ മരിച്ച അൻപ് എങ്ങനെയാണ് വിക്രമിൽ ജീവനോടെ എത്തിയത് എന്നായിരുന്നു ആരാധകന്റെ ചോദ്യം.  ‘‘കൈതിയിൽ അൻപിന്റെ താടിയെല്ല് മാത്രമാണ് നെപ്പോളിയൻ തകർക്കുന്നത്. വിക്രമിൽ ആ സ്റ്റിച്ച് പാടുകൾ കാണാം. കൂടുതലായി കൈതി 2 വിൽ വെളിപ്പെടുത്താം’’ എന്നായിരുന്നു ലോകേഷിന്റെ മറുപടി. ട്വിറ്ററിലൂടെയായിരുന്നു ആരാധകന്റെ സംശയത്തിന് ലോകേഷ് മറുപടി നൽകിയത്. 

കമൽഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ സൂര്യയുടെ അതിഥി താരവും തിയറ്ററിൽ വൻ ആവേശം സൃഷ്ടിച്ചിരുന്നു. വിക്രമിന്റെ രണ്ടാം ഭാ​ഗത്തിൽ കമൽഹാസനൊപ്പം സൂര്യയാവും പ്രധാന വേഷത്തിലെത്തുക.  കാർത്തി നായകനായി എത്തുന്ന കൈതിയുടെ രണ്ടാം ഭാ​​ഗവും  എത്താനുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com