നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി, മുഖ്യാതിഥിയായി ഷാരുഖ് ഖാനും; ചിത്രങ്ങൾ

താരവിവാഹത്തിൽ പങ്കെടുക്കാൻ ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാനും മഹാബാബലിപുരത്തെത്തി
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
2 min read

ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. ടൈംസ് ഓഫ് ഇന്ത്യയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹത്തിൽ താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

താരവിവാഹത്തിൽ പങ്കെടുക്കാൻ ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാനും മഹാബാബലിപുരത്തെത്തി. ഷാരുഖ് ഖാന്റെ ചിത്രങ്ങൾ പുറത്തുവന്നു. പേസ്റ്റൽ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് തന്റെ നായികയുടെ സ്പെഷ്യൽഡേയിൽ പങ്കെടുക്കാൻ സൂപ്പർതാരം എത്തിയത്. ഷാരൂഖിനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ബോളിവുഡ് ചിത്രത്തിൽ നയൻതാരയാണ് നായിക. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.

ബംഗാൾ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാരപ്രകാരമാണു വിവാഹം നടക്കുക. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത ഉൾപ്പെടെയുള്ളവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ട്. മെഹന്ദി ചടങ്ങ് ജൂൺ എട്ടിനു രാത്രിയായിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാൻ അൽപം കാത്തിരിക്കേണ്ടി വരും.

തിരുപ്പതിയില്‍ വെച്ച് വിവാഹം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് മഹാബലിപുരത്തെ റിസോര്‍ട്ടിലേക്ക് വിവാഹ വേദി മാറ്റിയത്. അനുഷ്‌ക-വിരാട് കോഹ്‌ലി, കത്രീന കൈഫ്-വിക്കി കൗശാല്‍ എന്നിവരുടേത് തുടങ്ങി പല താര വിവാഹങ്ങളും നടത്തിയ ഷാദി സ്‌ക്വാഡ് ഇവന്റ് കമ്പനിയാണ് നയന്‍താര-വിഘ്‌നേഷ് വിവാഹവും ഏറ്റെടുത്തിരിക്കുന്നത്. ഗൗതം മേനോനാണ് വിവാഹാഘോഷത്തിന്റെ ഡയറക്ടര്‍ എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. നെറ്റ്ഫഌക്‌സ് വഴിയാവും ഇരുവരുടേയും വിവാഹവിഡിയോ സ്ട്രീം ചെയ്യുക. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com