ജയിലിൽ കിടക്കുന്നതിന് മുൻപ് ദില്ലി എന്ത് ചെയ്യുകയായിരുന്നു? 'കൈതി 2 വിൽ വിക്രം, ലിയോ താരങ്ങളുമുണ്ടാകും'; വെളിപ്പെടുത്തി ലോകേഷ്

‘കൈതി 2’ സിനിമയും എൽസിയുവിലെ ത്രില്ലിങ് ചിത്രമാകുമെന്ന് ഉറപ്പ് നൽകുകയാണ് സംവിധായകൻ.
Lokesh Kanagaraj, Kaithi 2
ലോകേഷ് കനകരാജ്, കൈതി (Lokesh Kanagaraj)എക്സ്
Updated on
1 min read

ലോകേഷിന്റേതായി സിനിമാ പ്രേക്ഷകർ കൊതിയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൈതി 2. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും കിട്ടുന്ന സ്വീകാര്യതയും വളരെ വലുതാണ്. ഇപ്പോഴിതാ കാർത്തി നായകനാകുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് ലോകേഷ്. ‘കൈതി 2’വിൽ ‘ലിയോ’യിൽ നിന്നും ‘വിക്ര’ത്തിൽ നിന്നുമുള്ള കഥാപാത്രങ്ങളുണ്ടാകുമെന്നാണ് ലോകേഷ് പറഞ്ഞിരിക്കുന്നത്.

വലൈ പേച്ച് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ‘എൽസിയു’ യൂണിവേഴ്സിനെപ്പറ്റി ലോകേഷ് മനസു തുറന്നത്. ‘കൈതി 2’ സിനിമയും എൽസിയുവിലെ ത്രില്ലിങ് ചിത്രമാകുമെന്ന് ഉറപ്പ് നൽകുകയാണ് സംവിധായകൻ. കാർത്തിയുമായി ചേർന്ന് കൈതി നിർമിക്കുമ്പോൾ, ആദ്യ ഘട്ടത്തിൽ ഒരു യൂണിവേഴ്സിനുള്ള ആലോചന മനസിലുണ്ടായിരുന്നില്ലെന്ന് ലോകേഷ് പറഞ്ഞു.

‘സിനിമയുടെ അവസാനം ദില്ലി എന്ന നായക കഥാപാത്രത്തിന്റെ ഭൂതകാലത്തെക്കുറിച്ച് ഒരു സൂചന നൽകി, പ്രീക്വലിന് സാധ്യതയിട്ടാണ് അവസാനിപ്പിച്ചത്. ‘പത്ത് വർഷം ജയിലിൽ കിടക്കുന്നതിന് മുൻപ് ദില്ലി എന്ത് ചെയ്യുകയായിരുന്നു എന്ന് പറയുന്ന ഒരു കഥ വികസിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നു. പിന്നീടാണ് അതൊരു യൂണിവേഴ്സ് ആയി വികസിപ്പിക്കാൻ തീരുമാനിക്കുന്നത്.

‘കൈതി’ ഒരു സിനിമാറ്റിക് യൂണിവേഴ്സായി വികസിക്കുമ്പോൾ, ‘ലിയോ’, ‘വിക്രം’ എന്നീ സിനിമകളിലെ കഥാപാത്രങ്ങളെയും നമുക്ക് കൊണ്ടുവരാൻ കഴിയും.’– ലോകേഷ് പറഞ്ഞു. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും തിരക്കഥയുടെ 30–35 പേജുകൾ താൻ ഇതിനകം എഴുതിക്കഴിഞ്ഞെന്ന് ലോകേഷ് വെളിപ്പെടുത്തി.

Lokesh Kanagaraj, Kaithi 2
'മമ്മൂക്ക എന്നെ വിളിച്ചിരുന്നു, കേസുമായി മുന്നോട്ട് പോകരുതെന്ന് പറഞ്ഞു; ഇല്ലെന്ന് പറഞ്ഞപ്പോൾ സിനിമയിൽ നിന്ന് പിന്മാറി'

സിനിമാറ്റിക് യൂണിവേഴ്സ് കഥപറച്ചിലിൽ ധാരാളം സമയം ലാഭിക്കുമെന്നും സിനിമകളിലെ പല കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് നേരത്തെ അറിയാവുന്നതു കൊണ്ട് നീണ്ട ആമുഖങ്ങൾ ഒഴിവാക്കി കഥയിലേക്ക് നേരിട്ട് ഇറങ്ങാമെന്നും ലോകേഷ് പറഞ്ഞു.

Lokesh Kanagaraj, Kaithi 2
Fact Check | അടൂര്‍ സിനിമയെടുത്തത് കെഎസ്എഫ്ഡിസി ഫണ്ടിലോ? നിര്‍മാതാക്കള്‍ ആര്?

ലോകേഷ് കനകരാജ് ഒരുക്കിയ കണക്റ്റടഡ് ആക്ഷൻ ചിത്രങ്ങളുടെ പരമ്പരയാണ് ‘കൈതി’യിൽ തുടങ്ങി കമൽ ഹാസന്റെ ‘വിക്രം’, വിജയിയുടെ ‘ലിയോ’ എന്നിവയിലൂടെ വികസിച്ച ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് അഥവാ ‘എൽസിയു’. ‘കൈതി 2’, ‘വിക്രം 2’, ‘ലിയോ 2’, സൂര്യയുടെ കഥാപാത്രമായ റോളക്‌സിന്റെ ഒരു സ്പിൻ-ഓഫ് എന്നിവയാണ് എൽസിയുവിൽ ഇനി പ്രതീക്ഷിക്കുന്ന ചിത്രങ്ങൾ.

Summary

Cinema News: Director Lokesh Kanagaraj talks about LCU.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com