ദാഹയാകാന്‍ ലോക്കി ആദ്യം സമീപിച്ചത് ഷാരൂഖ് ഖാനെ; രക്ഷപ്പെട്ട് ഓടിയതാണെന്ന് ആരാധകര്‍; ആമിര്‍ അഭിനിച്ചത് ഒരു രൂപ പോലും വാങ്ങാതെ!

400 കോടിയിലേക്ക് അടുക്കുകയാണ് സിനിമയുടെ കളക്ഷന്‍
Shahrukh Khan in Coolie
Shahrukh Khan in Coolieഫയല്‍
Updated on
2 min read

രജനികാന്തും ലോകേഷ് കനകരാജും കൈകോര്‍ത്ത സിനിമയാണ് കൂലി. വന്‍ ഹൈപ്പിലോടെയാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന വില്ലനായപ്പോള്‍ കന്നഡ സൂപ്പര്‍ ഉപേന്ദ്ര അതിഥി വേഷത്തിലെത്തി. മലയാളത്തിന്റെ സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Shahrukh Khan in Coolie
ഒരുങ്ങിയിരുന്നോ, ഒരു അഡാര്‍ ഐറ്റം വരുന്നുണ്ട്...; വിനീതിന്റെ സംവിധാനത്തില്‍ നിവിന്‍; സിനിമ ഉടനെന്ന് നിവിന്‍ പോളി

എന്നാല്‍ കൂലിയെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന ഹൈപ്പുകളില്‍ പ്രധാനപ്പെട്ടത് ആമിര്‍ ഖാന്റെ വില്ലന്‍ വേഷമായിരുന്നു. പ്രേക്ഷകര്‍ കാത്തിരുന്ന പ്രകടനങ്ങളിലൊന്നായിരുന്നു കൂലിയില്‍ ആമിര്‍ അവതരിപ്പിച്ച ദാഹ. ആമിറിന്റെ കരിയറിലെ ആദ്യ ഹിന്ദി ചിത്രമാണ് കൂലി. അതേസമയം രസകരമായൊരു വസ്തുത എന്തെന്നാല്‍ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ആമിറിനെ അല്ല എന്നതാണ്.

Shahrukh Khan in Coolie
'ആസിഫിക്കയേക്കാള്‍ കൂടുതല്‍ പൈസ ചോദിച്ചുവെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി; പടം പേസും!'; സൈബര്‍ ആക്രമണങ്ങളോട് നസ്ലെന്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ആമിര്‍ ഖാന്‍ അവതരിപ്പിച്ച ദാഹയായി ലോക്കിയുടെ മനസില്‍ ആദ്യമുണ്ടായിരുന്നത് ഷാരൂഖ് ഖാനായിരുന്നു. ബോളിവുഡിന്റെ കിങ് ഖാനെ രജനികാന്തിനെതിരെ കൊണ്ടു നിര്‍ത്താനായിരുന്നു ലോക്കി ആഗ്രഹിച്ചത്. ഇതിനായി അദ്ദേഹം ഷാരൂഖ് ഖാനെ സമീപിച്ചിരുന്നു. എന്നാല്‍ ഷാരൂഖ് ഖാന്‍ ഈ വേഷം നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഷാരൂഖ് ഖാന്റെ തീരുമാനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും ആരാധകരെത്തുന്നുണ്ട്. രജനികാന്തിന്റെ വില്ലന്‍ വേഷം ഉപേക്ഷിച്ചത് ശരിയായില്ലെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഷാരൂഖ് ഖാന്റെ തീരുമാനം ശരിയായിരുന്നുവെന്നാണ് മറ്റ് പലരും പറയുന്നത്. കൂലിയ്ക്കും ആമിര്‍ ഖാന്റെ വേഷത്തിനും ലഭിക്കുന്ന പ്രതികരണങ്ങളാണ് ഷാരൂഖിന് കയ്യടിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ബോക്‌സ് ഓഫീസില്‍ സമ്മിശ്ര പ്രതികരണമാണ് കൂലി നേടുന്നത്. ആമിര്‍ ഖാന്റെ അതിഥി വേഷം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന വിമര്‍ശനമുണ്ട്. ആമിറിനെപ്പോലൊരു താരത്തെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സാധിച്ചില്ലെന്നും വെറും കോമഡി പീസാക്കിയെന്നുമാണ് വിമര്‍ശനം. അതേസമയം ഷാരൂഖ് ഖാന്‍ ആയിരുന്നുവെങ്കില്‍ ദാഹയുടെ ഓറ വേറെ ലെവല്‍ ആകുമായിരുന്നുവെന്നും ആരാധകര്‍ പറയുന്നുണ്ട്.

ലോകേഷ്-രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. ''കൂലിയ്ക്ക് വേണ്ടി ഞാന്‍ ഒരു രൂപ പോലും വാങ്ങിയിട്ടില്ല. രജനികാന്തിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ കഴിയുന്നത് വലിയ ബഹുമതിയാണ്. അത് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമാണ്. ഞാന്‍ അതിഥി വേഷത്തില്‍ മാത്രമാണ് എത്തിയത്. രജനികാന്തും നാഗാര്‍ജുനയുമാണ് കൂലിയിലെ യഥാര്‍ത്ഥ നായകന്മാര്‍. അവര്‍ അഭിനയിക്കുന്നതു കൊണ്ട് മാത്രമാണ് പ്രേക്ഷകര് സിനിമയെ സ്‌നേഹിക്കുന്നതും തിയേറ്ററുകളില്‍ തിരക്കു കൂട്ടുകയും ചെയ്യുന്നത്'' എന്നാണ് ആമിര്‍ പറഞ്ഞത്.

നാല് ദിവസം പിന്നിടുമ്പോള്‍ 400 കോടിയിലേക്ക് അടുക്കുകയാണ് സിനിമയുടെ കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് നാട്ടില്‍ നിന്നും 90 കോടിയും കേരളത്തില്‍ നിന്നും 20 കോടിയുമാണ് ഇതുവരെ നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കര്‍ണാടകയില്‍ നിന്നും 35 കോടിയാണ് സിനിമ നേടിയത്. ലോക്കിയും രജനിയും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു കൂലി. സത്യരാജ്, ശ്രുതി ഹാസന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ചിത്രം.

Summary

Before Aamir Khan, Lokesh Kangaraj approached Shahrukh Khan for the role of Daha says reports. Social media call SRK wise for turning it down.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com