സൂപ്പര്‍ ഹീറോയല്ല, ലോകയില്‍ കല്യാണി വാംപയര്‍?; കണ്ടതും കേട്ടതുമല്ല ചന്ദ്രയുടെ കഥ; സാന്‍ഡി മാസ്റ്ററുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

Lokha-Chapter 1 : Chandra
Lokha-Chapter 1 : Chandraഎക്സ്
Updated on
2 min read

കഴിഞ്ഞ ദിവസമാണ് കല്യാണി പ്രിയദര്‍ശന്‍-നസ്ലെന്‍ ചിത്രം ലോക- ചാപ്റ്റര്‍ 1: ചന്ദ്രയുടെ ടീസര്‍ പുറത്ത് വന്നത്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോക. ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയും ചെയ്തു. മലയാള സിനിമയില്‍ ഇതുവരെ കാണാത്തൊരു വിഷ്വല്‍ ട്രീറ്റായിരിക്കും ലോക എന്നാണ് കരുതപ്പെടുന്നത്.

Lokha-Chapter 1 : Chandra
'സിംപിൾ ആയ നായകനെ വേണം, ധനുഷിന് പകരം ആദ്യം കാസ്റ്റ് ചെയ്തത് ആ സൂപ്പർ താരത്തെ'; രാഞ്ജനയെക്കുറിച്ച് സംവിധായകൻ

ലോക പറയുന്നത് സൂപ്പര്‍ ഹീറോ കഥയാണെന്നാണ് ചര്‍ച്ചകള്‍. ചിത്രത്തിലെ കല്യാണിയുടെ ലുക്കും ആ സൂചന നല്‍കുന്നതാണ്. ടീസറില്‍ ഒരുഭാഗത്ത് ചന്ദ്ര സൂപ്പര്‍ ഹീറോയാണോ എന്നു ചോദിക്കുകയും ചെയ്യുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സിന്റെ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് വൈബിലൊരു സൂപ്പര്‍ ഹീറോ ചിത്രമാകും ലോക എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ ഈ ചര്‍ച്ചകള്‍ക്കെല്ലാം അപ്പുറത്തൊരു സിനിമയാകും ലോക എന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Lokha-Chapter 1 : Chandra
'കുഞ്ഞിനെ ഓര്‍ത്ത് വെറുതെ വിട്ടതാണ്'; കാലങ്ങളായി പിന്തുടര്‍ന്ന് വെറുപ്പ് തുപ്പുന്നു! യുവതിയുടെ പേരും മുഖവും വെളിപ്പെടുത്തി സുപ്രിയ

ചിത്രത്തില്‍ അഭിനയിക്കുന്ന തമിഴ് നടനും കൊറിയോഗ്രാഫറുമായ സാന്‍ഡി മാസ്റ്ററുടെ വാക്കുകളാണ് ചര്‍ച്ചകള്‍ക്ക് പുതിയൊരു മാനം നല്‍കിയിരിക്കുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ലോകയെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്. ലോകയില്‍ താന്‍ പ്രധാന വില്ലനായിട്ടാണ് അഭിനയിക്കുന്നതെന്നാണ് സാന്‍ഡി പറയുന്നത്. ലോക ഒരു വാംപയര്‍ ചിത്രമാകുമെന്നും സാന്‍ഡി മാസ്റ്റര്‍ സൂചിപ്പിക്കുന്നുണ്ട്.

''ലോക എന്നൊരു സിനിമ വരുന്നുണ്ട്. ദുല്‍ഖര്‍ സാര്‍ ആണ് നിര്‍മാണം. നസ്ലെന്‍ നായകന്‍, കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. ഞാന്‍ മെയിന്‍ വില്ലന്‍. വാംപയര്‍ ആണ്. ടീസര്‍ 28 ന് റിലീസാകും. ഭയങ്കര പടമായിരിക്കും. അവരുടെ സ്‌കൂള്‍ ഓഫ് ലേണിംഗും പ്രോസസും വേറെ തന്നെയാണ്. അനങ്ങരുത്, ഇങ്ങനെ പുരികം ഇളക്കരുത്, നോര്‍മല്‍ ആയി സംസാരിച്ചാല്‍ മതി എന്നൊക്കെ പറയും. മൈന്യൂട്ടായിട്ടാകും ചെയ്യുക. അതില്‍ നിന്നെല്ലാം ഒരുപാട് പഠിക്കാനാകും. ഉച്ചത്തില്‍ സംസാരിച്ചാല്‍ അത്ര വേണ്ട സോഫ്റ്റായി പറഞ്ഞാല്‍ മതിയെന്ന് പറയും. അത് വേറൊരു രീതിയാകും. അഭിനയത്തില്‍ പുതുതായി പലതും പഠിക്കാന്‍ സാധിച്ചു'' എന്നാണ് സാന്‍ഡി മാസ്റ്റര്‍ പറയുന്നത്.

ഇതോടെ ലോകയുടെ ഇതിവൃത്തം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ ചൂടുപിടിച്ചിരിക്കുകയാണ്. വാംപയര്‍ പശ്ചാത്തലത്തില്‍ കഥ പറയുന്നൊരു സൂപ്പര്‍ ഹീറോ കഥയാകാം ലോക എന്നാണ് ചിലര്‍ പറയുന്നത്. ഒരുപക്ഷെ കല്യാണിയുടെ കഥാപാത്രവും വാംപയര്‍ ആയേക്കാമെന്നും ചിലര്‍ പറയുന്നുണ്ട്. തന്റെ ഗ്രാമത്തെ രക്ഷിക്കാനായി വാംപയേഴ്സിനെ നേരിടാന്‍ തുനിഞ്ഞിറങ്ങുന്ന കഥാപാത്രമാകാം കല്യാണിയെന്നും ചിലര്‍ കണക്കുകൂട്ടുന്നുണ്ട്.

ലോക എന്ന സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. ഓണം റിലീസായി ഓഗസ്റ്റ് 28ന് ചിത്രം തിയേറ്ററുകളിലെത്തും. വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയുടെ സംവിധാനം ഡൊമിനിക് അരുണ്‍ ആണ്. അദ്ദേഹം തന്നെയാണ് രചനയും. നിമിഷ് രവി ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്നു. അതേസമയം ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലെത്തുമെന്നും വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Summary

Kalyani Priyadarshan and Naslen starrer Lokha-Chapter 1 : Chandra is a vampire story. Sandy Master who plays the main villain spills some beans.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com