20 ദിവസം കൊണ്ട് കുറച്ചത് ആറ് കിലോ: വമ്പൻ മേക്കോവറിൽ വീണ നായർ, വിഡിയോ

91 കിലോയ്ക്ക് മുകളിലുണ്ടായിരുന്ന വീണയുടെ ഭാരം 20 ദിവസത്തിന് ശേഷം 84 ആവുകയായിരുന്നു
വീണ നായർ/ ഇൻസ്റ്റ​ഗ്രാം
വീണ നായർ/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

രീരഭാരം കൂടിയതിന്റെ പേരിൽ ബോഡി ഷെയ്മിങ് നേരിടേണ്ടി വരുന്നവർ നിരവധിയാണ്. നടി വീണ നായർക്കും ഇത്തരത്തിൽ രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ വമ്പൻ മേക്കോവർ നടത്തിയിരിക്കുകയാണ് താരം. 20 ദിവസം കൊണ്ട് ആറ് കിലോ ഭാരമാണ് വീണ കുറച്ചത്. കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വർക്കൗട്ടിലൂടെയുമാണ് താരം ശരീരഭാരം കുറച്ചത്. 

തന്റെ യൂട്യൂബിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് വെയിറ്റ് ലോസ് ജേണിയെക്കുറിച്ച് താരം പറഞ്ഞത്. 91 കിലോയ്ക്ക് മുകളിലുണ്ടായിരുന്ന വീണയുടെ ഭാരം 20 ദിവസത്തിന് ശേഷം 84 ആവുകയായിരുന്നു. ഉലുവ വെള്ളം കുടിച്ചാണ് വീണ തന്റെ ദിവസം തുടങ്ങുന്നത്. വീട്ടിലെ ഭക്ഷണങ്ങൾ തന്നെയാണ് പൂർണമായി കഴിച്ചത്. എന്നാൽ എണ്ണയും പഞ്ചസാരയുമെല്ലാം പൂർണമായി ഒഴിവാക്കുകയായിരുന്നു. അതിനൊപ്പം ദിവസവും കൃത്യമായ വ്യായാമവും ചെയ്തു. 

ഫിറ്റ്റീറ്റ് കപ്പിളാണ് താരത്തെ മേക്കോവറിനായി സഹായിച്ചത്. അവരുടെ നിർദേശങ്ങൾ താരം കൃത്യമായി പാലിക്കുകയായിരുന്നു. സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേരാണ് വീണയെ പ്രശംസിക്കുന്നത്. ആര്യ, സാധിക തുടങ്ങിയവർ പ്രശംസയുമായി എത്തി. മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് വീണ. ബി​ഗ് ബോസ് രണ്ടാം സീസണിൽ മത്സരാർത്ഥിയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com