‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

പുതുമുഖങ്ങളായ ജോൺ ജോയ്, അനന്യ നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
Alex Paul, Love and U, Asvati Alex
Alex Paul, Love and U, Asvati Alexഇൻസ്റ്റ​ഗ്രാം
Updated on
1 min read

സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി അലക്സ് സംവിധാന രം​ഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് ലൗ ആൻഡ് യു. അശ്വതി തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. പുതുമുഖങ്ങളായ ജോൺ ജോയ്, അനന്യ നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഓഡിയോ ലോഞ്ച് പ്രകാശന കർമ്മവും നിർവഹിച്ചു. അസീസീയ കൺവെൻഷൻ സെൻ്റർ ചെയമാൻ പി എൻ അബ്ദുൾ അസീസ് ടൈറ്റിൽ പോസ്റ്റർ പ്രകാശനവും പി ആർ ഒ-എ എസ് ദിനേശ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും നടൻ ബാലു വർഗീസ് ഓഡിയോ ലോഞ്ച് കർമ്മവും നിർവഹിച്ചു.

ആർച്ച, അയന ആൻ്റണി, ജിജോ ജോർജ്ജ്, ശി വാഞ്ജന, സുമേഷ് ഭാസ്കർ, അഭിരാമി അശോക് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലക്സ് പോൾ ക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഉല്ലാസ് റെഡ്ബി നിർവ്വഹിക്കുന്നു.

Alex Paul, Love and U, Asvati Alex
'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

ഏഴ് മനോഹര ഗാനങ്ങളുള്ള ഈ ചിത്രത്തിലെ സംഗീത സംവിധാനം അലക്സ് പോൾ നിർവ്വഹിക്കുന്നു. ഒരു യാത്രയും അതിൽ ഒപ്പമുള്ളവരുടെ പ്രണയവും സൗഹൃദവും സമന്വയിപ്പിക്കുന്ന ഒരു ഫീൽ ഗുഡ് മ്യൂസിക്കൽ ഫാമിലി ചിത്രമാണ് "ലൗ ആൻഡ് യു ".- സംവിധായിക അശ്വതി അലക്സ് പറഞ്ഞു.

Alex Paul, Love and U, Asvati Alex
'നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതു പോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

മലയാളത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ​ഗാനങ്ങളൊരുക്കിയ സം​ഗീത സംവിധായകനാണ് അലക്സ് പോൾ. ഹലോ, മായാവി, തൊമ്മനും മക്കളും തുടങ്ങി നിരവധി സിനിമകളുടെ സം​ഗീത സംവിധായകനാണ് അലക്സ് പോൾ. മേഘാലയ, തഞ്ചാവൂർ, തെങ്കാശി, കൊച്ചി, മാള, ഗുഹാട്ടി, ഉഡുപ്പി, കോട്ടയം, സുന്ദരപാണ്ഡ്യപുര്യം എന്നിവിടങ്ങളിലായി "ലൗ ആൻഡ് യു" എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി. പി ആർ ഒ-എ എസ് ദിനേശ്, മനു ശിവൻ.

Summary

Cinema News: Love and U first look poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Raghu Rai, V A Shrikumar
RJ Balaji, A R Rahman
fcra ACT fr paul thelakkat reaction and controvercy
Vaazha 2
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com