'ലക്ഷത്തില്‍ ഒരാള്‍, അപൂര്‍വ്വ സിദ്ധിയുണ്ട്, നയിക്കണം; വേട്ടയാടലില്‍ തളരുത്'; അന്‍സിബയോട് മാല പാര്‍വതി

അന്‍സിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണം. അമ്മ സംഘടനയില്‍ അല്ലെങ്കില്‍ പൊതു രംഗത്ത്.
Maala Parvathi, Ansiba Hassan
Maala Parvathi, Ansiba Hassan
Updated on
1 min read

അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇല്ലെന്ന് നടി അന്‍സിബ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമ്മയുടെ നേതൃത്വത്തിലേക്ക് യുവാക്കള്‍ കടന്നു വരണമെന്നും തനിക്ക് സ്ഥാനങ്ങളൊന്നും വേണ്ടെന്നുമാണ് അന്‍സിബ പറഞ്ഞത്. പിന്നാലെ അന്‍സിബയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാല പാര്‍വതി.

അന്‍സിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണം. അമ്മ സംഘടനയില്‍ അല്ലെങ്കില്‍ പൊതു രംഗത്ത്. സമയമെടുത്തോളു. അടുത്ത തവണ ഇല്ലെങ്കില്‍ വേണ്ട. പക്ഷേ വരാതിരിക്കരുത്. കാരണം ലക്ഷത്തില്‍ ഒരാളാണ്.. അപൂര്‍വ്വ സിദ്ധിയുണ്ട്.നയിക്കണമെന്നും മാല പാര്‍വതി സോഷ്യല്‍ മീഡിയ പോസറ്റില്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

പ്രിയപ്പെട്ട അന്‍സിബ, അന്‍സിബ ഇന്‍സ്റ്റായില്‍ ഷെയര്‍ ചെയ്ത കത്ത് കണ്ടു. പത്ത് മാസം നേരിട്ട അവഗണനകള്‍, അപവാദ പ്രചരണങ്ങള്‍, മനോവീര്യം തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍ എല്ലാം നേരിട്ട് ,തല കുനിക്കാതെ, കണ്ണ് താഴ്ത്താതെ ആര്‍ജ്ജവത്തോടെ വാദിച്ച് ജയിച്ച ദിവസമായിരുന്നു ഇന്നലെ. അങ്ങനെ ഒരു ദിവസത്തിന് ശേഷം ഇനി ഒരു അധികാര സ്ഥാനവും വേണ്ട എന്ന് തോന്നുന്നത് സ്വാഭാവികമാണ്. മടുത്ത് പോയിട്ടുണ്ടാകും എന്നറിയാം.

പക്ഷേ.. അന്‍സിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണം. അമ്മ സംഘടനയില്‍ അല്ലെങ്കില്‍ പൊതുരംഗത്ത്. കാരണം നിങ്ങള്‍ ജന്മനാ ഒരു നേതാവാണ്. സമയമെടുത്തോളു. അടുത്ത തവണ ഇല്ലെങ്കില്‍ വേണ്ട. പക്ഷേ വരാതിരിക്കരുത്. കാരണം ലക്ഷത്തില്‍ ഒരാളാണ്.. അപൂര്‍വ്വ സിദ്ധിയുണ്ട്.നയിക്കണം. വേട്ടയാടപ്പെടും. തളരരുത്. ഇപ്പോള്‍ പോലും സൈബര്‍ ആക്രമണങ്ങള്‍ അടക്കം ഇനിയും അഴിച്ച് വിടാം. കാരണം പലര്‍ക്കും മുറിഞ്ഞിട്ടുണ്ട്.

പക്ഷേ അന്‍സിബ ഇന്നൊരു പ്രതീക്ഷയാണ്. കേരളം അന്‍സിബയെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കാരണം വലിയ അക്ഷേപങ്ങളെ, നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ ചോദിച്ച് തകര്‍ത്ത് കളയാനുള്ള ഇച്ഛാശക്തി .. അത് ഒരു സാധാരണ വ്യക്തിയില്‍ കാണാത്ത കഴിവാണ്. തെളിഞ്ഞ ബുദ്ധിയുടെ പ്രതിഫലനമാണ്. അസാധാരണമായ എന്തോ ഒന്ന് അന്‍സിബയിലുണ്ട്. അത് നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കണം. മടുത്ത് പോകണ്ട. ധൈര്യമായിട്ടിരിക്കു. ഈ മണ്ണ് ചതിക്കില്ല. ശക്തമായി മുന്നോട്ട് നടക്കണം.

Summary

Maala Parvathi calls Ansiba Hassan, a born leader. Says she must be in the leadership.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com