

നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഹര്‍ത്താവിന് പിന്തുണയുമായി നടി മാല പാര്‍വതി. നിതിന്‍ രാജിന്റെ മരണം ചിലരുടെ മാത്രം ദു:ഖമാണ് എന്ന് തെളിയിക്കുന്ന പ്രതികരണമാണ് പലരിലും കണ്ടതെന്നും മാല പാര്‍വതി പറയുന്നു. വംശീയതയുടെ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍, കേരളം മുന്നോട്ടാണ് പോകുന്നത് എന്ന് തോന്നുന്നില്ലെന്നും മാല പാര്‍വതി പറയുന്നു. ആ വാക്കുകളിലേക്ക്:
ഹര്‍ത്താല്‍ ഒരു സമരമാര്‍ഗ്ഗമായി, ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍, എക്കാലത്തും സ്വീകരിച്ചിട്ടുണ്ട്. 'ദളിത് പാര്‍ട്ടികളല്ലേ.. അവര് എന്ത് ചെയ്യാനാ' എന്ന നിലയില്‍, ചിലരെങ്കിലും, ഇന്നത്തെ ഹര്‍ത്താലിനെ കണ്ടു. സാധാരണ ഹര്‍ത്താല്‍ പ്രഖ്യാപനം വന്നാല്‍, മുന്‍ കരുതലുകള്‍ എടുക്കാറുണ്ട്. എന്താ ചെയ്യേണ്ടത് എന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.അങ്ങനെ ഒന്നും ഇവിടെ ഉണ്ടാകാത്തത് എന്ത് കൊണ്ടായിരിക്കും?
നിതിന്‍ രാജിന്റെ മരണം ചിലരുടെ മാത്രം ദുഃഖമാണ് എന്ന് തെളിയിക്കുന്ന പ്രതികരണമാണ് പലരിലും കണ്ടത്. സമരത്തിനും അയിത്തം കല്പിച്ച്. പല ജാതി കോമരങ്ങളുടെയും പ്രതികരണം കണ്ടു. സമരം ഒരു പ്രതിഷേധ മുറയാണ്. അത് കേരളത്തില്‍ നടന്ന ആദ്യ സംഭവം എന്ന നിലയ്ക്കുള്ള വിചാരണകളോട് യോജിപ്പില്ല. നിതിന്റെ മരണം ഒരു ഗൗരവമായ പ്രശ്‌നമാണ്. ഇന്‍സ്റ്റിറ്റിയൂഷനുകളിലും, മറ്റ് പല ഇടങ്ങളില്‍, ഇക്കാലത്തും വംശീയ അധിക്ഷേപം നടക്കുന്നുണ്ട് എന്നതും ഉറക്കെ പറയേണ്ട കാര്യമാണ്!
നിതിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നത് ആര്‍ക്കും ഒരു പ്രശ്‌നമല്ലാത്തത് പോലെ! വംശീയതയുടെ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍, കേരളം മുന്നോട്ടാണ് പോകുന്നത് എന്ന് തോന്നുന്നില്ല. ഈ ഹര്‍ത്താല്‍ അവശ്യമായിരുന്നു എന്ന് തോന്നാന്‍ കാരണവുമതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates