'ഷൈൻ സെറ്റിൽ വന്നാൽ കുമ്പിടി, സോഷ്യൽ മീഡിയയിൽ അങ്ങനെ അല്ല; ഏതാണ് ഒറിജിനൽ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്'

അങ്ങനെ പെരുമാറിക്കൊണ്ടിരിക്കുന്ന ഒരാൾക്ക് പെട്ടെന്ന് വന്ന് ഇങ്ങനെ ക്ലീൻ ആയി അഭിനയിക്കാൻ പറ്റുമോ
Maala Parvathi, Shine Tom Chacko
ഷൈൻ ടോം ചാക്കോ, മാല പാർവതിഎക്സ്പ്രസ്, ഫെയ്സ്ബുക്ക്
Updated on
1 min read

നടൻ ഷൈൻ ടോം ചാക്കോയുടെ സോഷ്യൽ മീഡിയയിലും മാധ്യമങ്ങൾക്ക് മുന്നിലുമുള്ള പെരുമാറ്റം പലപ്പോഴും ചർച്ചയായി മാറാറുണ്ട്. സിനിമാ സെറ്റിൽ ഷൈൻ ഒരിക്കലും അങ്ങനെയല്ല എന്ന് പല നടീ നടൻമാരും പറഞ്ഞിട്ടുമുണ്ട്. സെറ്റിൽ വർത്തമാനം പറയുന്ന ഒരാൾ അല്ല ഷൈൻ എന്ന് പറയുകയാണ് മാല പാർവതി. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു മാല പാർവതി.

"സിനിമയിൽ സഹ സംവിധായകരും അസോസിയേറ്റുമൊക്കെയായി വരുന്ന ചെറുപ്പക്കാരുടെ സ്വഭാവത്തിൽ പെട്ടെന്ന് മാറ്റം വരുന്നത് കാണാറുണ്ട്. പാവം ആയി വന്ന്, കുറച്ചു കഴിയുമ്പോൾ മുടിയും താടിയുമൊക്കെ വളർത്തി ആറ്റിറ്റ്യൂ‍ഡ് ഒക്കെ വരുന്നത് കണ്ടിട്ടുണ്ട്. അത് നമ്മൾ ശ്രദ്ധിക്കാറുണ്ട്. ഞാൻ സിനിമയിൽ വന്ന കാലം മുതൽ രാവിലെ 6.30 ക്ക് സെറ്റിലെത്തും, വൈകിട്ട് 9.30 ക്ക് തിരിച്ച് നമ്മളെ തിരികെ റൂമിൽ എത്തിക്കും.

അതിപ്പോൾ 6.30 ക്ക് ഷൂട്ട് തുടങ്ങി ഇല്ലെങ്കിൽ കൂടി, പ്രൊഡക്ഷനിൽ നിന്ന് വിളിക്കാൻ വരും. ചിലപ്പോൾ ഉച്ചയ്ക്ക് ശേഷം ഷൂട്ട് ഇല്ലെങ്കിൽ വീട്ടിൽ പൊയ്ക്കോളാൻ പറയും. ലൊക്കേഷനിൽ എത്തുമ്പോൾ മാത്രമേ നമ്മൾ അഭിനേതാക്കളെ കാണുകയുള്ളൂ. ഇവർ കാരവനിൽ‌ ആ സമയത്ത് വരും, കഴിക്കുന്നത് കാരവനിൽ, ഷോട്ട് കഴിഞ്ഞാൽ കാരവനകത്ത്. ഇവിടെ നമ്മൾ എങ്ങനെയാണ് കാര്യങ്ങൾ മനസിലാക്കുന്നത്.

ഇതാണ് ഞാൻ അന്ന് പറഞ്ഞത്. നമ്മളിത് കാണുകയില്ല, പിന്നെ ആളുകളുടെ പെരുമാറ്റത്തിൽ മാറ്റം വരുമ്പോഴാണ് നമ്മൾ ശ്രദ്ധിക്കുന്നത്. ഷൈൻ സെറ്റിൽ വന്നാൽ കുമ്പിടി ആണ്, അകത്ത് മണക്കാട് ശശി ആണോ എന്ന് നമുക്ക് അറിഞ്ഞു കൂടാ. സോഷ്യൽ മീഡിയയിൽ കാണുമ്പോൾ ഷൈൻ മണക്കാട് ശശിയെപ്പോലെ പെരുമാറും.

'ഷൈനേ നീ ഇതിൽ ഏതാണ് ഒറിജിനൽ' എന്ന് ഞാൻ നേരിട്ട് ചോദിച്ചിട്ടുണ്ട്. ഏതാണ് സത്യം, ഇതാണോ അതാണോ എന്ന്. കാരണം അങ്ങനെ പെരുമാറിക്കൊണ്ടിരിക്കുന്ന ഒരാൾക്ക് പെട്ടെന്ന് വന്ന് ഇങ്ങനെ ക്ലീൻ ആയി അഭിനയിക്കാൻ പറ്റുമോ. ഇത് ചോദിക്കുമ്പോൾ, എന്ത്... ഇത് ചോദിക്കലാണോ നിങ്ങടെ റോൾ, നിങ്ങൾ അഭിനയിക്ക് എന്നൊക്കെ ഷൈൻ പറയും.

ആ സമയത്ത് ഷൈന് അഭിനയിക്കുന്നതിനെ കുറിച്ച് അല്ലാതെ മറ്റ് സംഭാഷണങ്ങൾ പോലും ഇഷ്ടമല്ല. ആ കുട്ടി അധികം സംസാരിക്കില്ല സെറ്റിൽ, വർത്തമാനം പറയുന്ന ഒരാൾ അല്ല. സോഷ്യൽ മീഡിയയിൽ കാണിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ നമ്മൾ അന്തംവിട്ടാണ് നോക്കുന്നത്. നമുക്ക് പരിചയമില്ലാത്ത ഒരാളെയാണ് നമ്മൾ സോഷ്യൽ മീ‍‍ഡിയയിൽ കാണുന്നത്". - മാല പാർവതി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com