'എന്റെ മനസില്‍ അച്ഛന്‍ രാജാവാണ്, അമ്മയെ പറയാന്‍ ആരാ ഇവന്മാര്‍ക്ക് അധികാരം കൊടുത്തത്?'; ട്രോളുകളോട് മാധവ് സുരേഷ്

'പറ്റുമോ ഇല്ലയോ എന്ന് അറിയാന്‍ ശ്രമിക്കണം. പറ്റില്ലെന്ന് തെളിഞ്ഞാല്‍ ഞാന്‍ പോയ്‌ക്കോളാം'
Madhav Suresh
Madhav Suresh, Suresh Gopiഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഈയ്യടുത്താണ് സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് സിനിമയില്‍ അരങ്ങേറിയത്. 'കുമ്മാട്ടിക്കളി'യായിരുന്നു ആദ്യ സിനിമ. പിന്നാലെ അച്ഛനൊപ്പം 'ജെഎസ്‌കെ: ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള'യിലും അഭിനയിച്ചു. തുടക്കക്കാരനെങ്കിലും സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും മാധവിന് നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോഴിതാ തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് സംസാരിക്കുകയാണ് മാധവ് സുരേഷ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരപുത്രന്‍ മനസ് തുറന്നത്.

Madhav Suresh
'വിഷമം താങ്ങാനായില്ല, ഞാന്‍ ചെയ്തത് വൃത്തികേട്, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

എന്റെ മനസില്‍ അച്ഛന്‍ എന്നും എന്റെ രാജാവാണ്. ആലോചിക്കാതെ അച്ഛന്‍ ഒന്നും ചെയ്യാറില്ല. എല്ലാവര്‍ക്കും ഉണ്ടാകുന്ന തെറ്റുകള്‍ അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ട്. സ്വന്തം നേട്ടം മാറ്റിവച്ചിട്ടാണെങ്കിലും മറ്റൊരാള്‍ക്ക് നല്ലത് കിട്ടുന്നെങ്കില്‍ അത് പോയി ചെയ്യുന്ന ആളാണ് അച്ഛനെന്നും മാധവ് സുരേഷ് പറയുന്നു. ആരേയും ദ്രോഹിക്കാത്ത, കഴിവതും എല്ലാവര്‍ക്കും നല്ലത് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്നും മകന്‍ പറയുന്നു.

Madhav Suresh
'മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാൻ? പയ്യന്റെ സ്വഭാവം കൂടി നോക്കിയാൽ കുറെ ആത്മഹത്യകൾ കുറക്കാം'

അച്ഛന്‍ സ്വന്തം പോക്കറ്റില്‍ നിന്നും കാശെടുത്താണ് മറ്റുള്ളവര്‍ക്ക് വേണ്ടി പല നല്ല കാര്യങ്ങളും ചെയ്യുന്നത്. എത്ര പേര്‍ അങ്ങനെ ചെയ്യുമെന്ന് അറിയില്ല. തനിക്കും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയെയാണ് ഇഷ്ടമെന്നും തനിക്ക് രാഷ്ട്രീയത്തോട് അത്ര താല്‍പര്യമില്ലെന്നും മാധവ് സുരേഷ് പറയുന്നു. അതേസമയം രാഷ്ട്രീയം താന്‍ തിരഞ്ഞെടുത്ത കരിയറാണെന്നും പ്രതികരിക്കരുതെന്നും, മിണ്ടാതിരുന്നോളണമെന്നുമാണ് തങ്ങളോട് അച്ഛന്‍ പറഞ്ഞിരിക്കുന്നതെന്നും എന്നാല്‍ എല്ലാം കേട്ട് മിണ്ടാതിരിക്കാന്‍ തങ്ങള്‍ക്ക് പറ്റില്ലെന്നും മാധവ് പറയുന്നു.

അച്ഛനെ പറ്റി പറയുന്നത് മനസിലാക്കാം. പക്ഷെ വീട്ടിലിരിക്കുന്ന അമ്മയെ പറയാന്‍ ഇവന്മാര്‍ക്കൊക്കെ ആരാണ് അധികാരം കൊടുത്തതെന്നും മാധവ് ചോദിക്കുന്നുണ്ട്. അമ്മയെക്കുറിച്ച് പറയുന്നത് ചിരിച്ചു കൊണ്ട് വിട്ടെന്ന് വരില്ലെന്നും താരം പറയുന്നു. വിമര്‍ശിക്കുന്നവരെ പ്രസവിച്ചതും ഒരമ്മയാണെന്നും മറ്റുള്ള സ്ത്രീകളേയും അമ്മമാരേയും കുറിച്ച് പറയുമ്പോള്‍ അതോര്‍മ്മ വേണമെന്നും മാധവ് പറയുന്നു. താന്‍ പ്രതികരിച്ചു കൊണ്ടേയിരിക്കുമെന്നും മാധവ് പറയുന്നുണ്ട്.

തനിക്കെതിരായ ട്രോളുകളോടും മാധവ് പ്രതികരിക്കുന്നുണ്ട്. ആദ്യ സിനിമയായ കുമ്മാട്ടിക്കളിയിലെ പ്രകടനത്തെ കളിയാക്കുന്നവരോടാണ് മാധവിന്റെ പ്രതികരണം. ''സത്യം പറഞ്ഞാല്‍ അതില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടില്ല. അത് നല്ലൊരു കാന്‍വാസുമായിരുന്നില്ല. പക്ഷെ ട്രോളുകള്‍ ലഭിക്കുന്നത് എനിക്ക് മാത്രമാണ്. 'നിര്‍ത്തിയിട്ട് പോടാ, നിനക്ക് ഈ പണി പറ്റില്ല' എന്നൊക്കെയാണ് പറയുന്നത്. കുഴപ്പമില്ല. എനിക്ക് പറ്റുമോ ഇല്ലയോ എന്ന് അറിയാന്‍ ഇനിയും ശ്രമിക്കണം. പറ്റില്ലെന്ന് തെളിഞ്ഞാല്‍ ഞാന്‍ പോയ്‌ക്കോളാം. അല്ലെങ്കില്‍ ഇവിടെ തന്നെ കാണും'' എന്നാണ് മാധവ് പറയുന്നത്.

Summary

Madhav Suresh slams online comments against father Suresh Gopi. asks who gave the permission to troll his innocent mother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com