'ചെറിയ പുള്ളിയൊന്നുമല്ല, ഇന്ത്യയിലെ പകുതി നായികമാരും അവളെ പോലെ ആകാന്‍ ആഗ്രഹിക്കുന്നുണ്ട്'; പ്രിയങ്കയെക്കുറിച്ച് മാധവൻ

ഇന്ത്യയിലെ പകുതി നായികമാരും അവളെ പോലെ ആകാന്‍ ആഗ്രഹിക്കുന്നുണ്ട്
Madhavan, Priyanka Chopra
പ്രിയങ്ക ചോപ്ര, മാധവൻ (Priyanka Chopra)ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിലും ഹോളിവു‍ഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് പ്രിയങ്ക ചോപ്ര. ഹെഡ്സ് ഓഫ് സ്റ്റേറ്റ് ആണ് പ്രിയങ്കയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ഇപ്പോഴിതാ പ്രിയങ്കയെ കുറിച്ച് നടൻ മാധവൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇന്ത്യയിലെ പകുതി നായികമാരും പ്രിയങ്ക ചോപ്രയെ പോലെ ആകാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രിയങ്ക അഭിനയിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവര്‍ക്കും ആഗ്രഹമുണ്ടെന്നും നടൻ മാധവന്‍ പറഞ്ഞു. എത്ര വലിയ ഉയരത്തില്‍ എത്തിയാലും എല്ലാവരോടും ഒരുപോലെയാണ് പ്രിയങ്ക പെരുമാറുന്നതെന്നും താന്‍ നടിയുടെ ആരാധകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിദ്ധാര്‍ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാധവൻ പ്രിയങ്കയെ കുറിച്ച് പറഞ്ഞത്. "പ്രിയങ്ക അത്ര ചെറിയ പുള്ളിയൊന്നുമല്ല. ഹോളിവുഡില്‍ പോയാണ് അവള്‍ ഒരു ലീഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതും ആ സിനിമയില്‍ അവള്‍ ഒരു ആക്ഷന്‍ ഹീറോയിന്‍ ആണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ഇന്ത്യയിലെ പകുതി നായികമാരും അവളെ പോലെ ആകാന്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും പ്രിയങ്കയുടെ സ്ഥാനത്ത് അത്രയും വലിയൊരു പ്രൊജക്റ്റിന്റെ ഭാഗമാകാന്‍ ഇഷ്ടമായിരിക്കും.

Madhavan, Priyanka Chopra
'കഞ്ഞിയില്‍ പാറ്റ പെട്ടത് പോലെ; സുരേഷ് ഗോപിയുടെ മകനായത് കൊണ്ട് കിട്ടിയ വേഷം'; ജെഎസ്‌കെയിലെ മാധവ് സുരേഷിനെക്കുറിച്ച് സീക്രട്ട് ഏജന്റ്

പ്രിയങ്ക എത്ര വലിയ സ്ഥാനത്തെത്തിയാലും പണ്ട് എങ്ങനെയാണോ അങ്ങനെത്തന്നെയാണ് മറ്റുള്ളവരുമായി ഇടപഴകുന്നത്. ഞാന്‍ എന്നും അവളുടെ ആരാധകനായിരിക്കും. പ്രിയങ്കയെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്". മാധവന്‍ പറഞ്ഞു.

Madhavan, Priyanka Chopra
‘ആ ഓട്ടോ അവിടെയുണ്ടാവും, മുഖമടച്ച് വീഴുന്ന അടുത്ത ഇരയെയും കാത്ത്’; തട്ടിപ്പിനിരയായി നടി അനാർക്കലിയും അമ്മ ലാലിയും

ഹോളിവുഡ് താരങ്ങളായ ജോൺ സീന, ഇദ്രിസ് എൽബ എന്നിവരും ഹെഡ്സ് ഓഫ് സ്റ്റേറ്റിൽ അഭിനയിക്കുന്നുണ്ട്. ആക്ഷൻ-കോമഡി ചിത്രമാണ് ഹെഡ്സ് ഓഫ് സ്റ്റേറ്റ്'. ഇല്യാ നൈഷുള്ളർ സംവിധാനം ചെയ്ത 'ഹെഡ്സ് ഓഫ് സ്റ്റേറ്റ്' ഒരു ആഗോള ഗൂഢാലോചനയെ തടയാൻ ഒന്നിക്കുന്ന രണ്ട് രാഷ്ട്ര തലവന്മാരുടെയും ഒരു എംഐ6 ഏജന്റിന്റെയും കഥ പറയുന്നു. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Summary

Actor Madhavan commends Priyanka Chopra's performance in Heads of State

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com