'ഇന്ദ്രന്‍സേട്ടന്റെ നായികയായതില്‍ പ്രശ്‌നമില്ല, ഒപ്പം അഭിനയിക്കാനായത് ഭാഗ്യം'; മധുബാല പറയുന്നു

ഏണ്‍പതുകള്‍ മുതല്‍ അദ്ദേഹം അഭിനയിക്കുന്നുണ്ട്. സഹപ്രവര്‍ത്തകയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് എനിക്ക് അറിയാം
Madhubala
Madhubala
Updated on
1 min read

നീണ്ട ഒരിടവേളയ്ക്ക് ശേഷം മധുബാല മലയാളത്തിലേക്ക് തിരികെ വരികയാണ്. ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിലൂടെയാണ് മധുബാലയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്. വര്‍ഷ വാസുദേവ് ഒരുക്കുന്ന സിനിമയില്‍ ഇന്ദ്രന്‍സ് ആണ് നായകന്‍. ചിത്രത്തിലെ ഇന്ദ്രന്‍സും മധുബാലയുമുള്ള പാട്ട് കയ്യടി നേടിയിരുന്നു.

Madhubala
പുതിയ കാര്‍ വാങ്ങി, ശരീരം കാണിച്ചാണോ പണം സമ്പാദിച്ചത്?; വായടപ്പിച്ച് ആദിലയുടെ മറുപടി

രണ്ട് അപരിചിതര്‍ക്കിടയില്‍ ഉടലെടുക്കുന്ന ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ദ്രന്‍സിന്റെ നായികയാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മധുബാല നല്‍കിയ മറുപടി ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്.

Madhubala
'തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം'; വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ? ചൂടുപിടിച്ച് ചര്‍ച്ച

'ആരാണ് എന്റെയൊപ്പം നായക വേഷത്തില്‍ അഭിനയിക്കുന്നത് എന്ന് ഞാന്‍ നോക്കാറില്ല. എന്റെ വേഷം, ചിത്രത്തിന്റെ കഥ, ഞാന്‍ ഈ ചിത്രം ചെയ്യണമോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളാണ് നോക്കാറുള്ളത്. എന്റെ മുന്നില്‍ ഏത് അഭിനേതാവാണ് ഉണ്ടായിരിക്കേണ്ടതെന്നത് സംവിധായകന്റേയും നിര്‍മാതാവിന്റേയും തീരുമാനമാണ്. അവര്‍ ചിത്രത്തിലേത്ത് ഇന്ദ്രന്‍സ് ചേട്ടനെ കൊണ്ടു വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായത് ഭാഗ്യവും അനുഗ്രഹവുമായി കാണുന്നു.'' എന്നാണ് മധുബാല പറയുന്നത്.

''ഇന്ദ്രന്‍സ് സാര്‍ ഗംഭീര നടനാണ്. അദ്ദേഹത്തിനൊപ്പമുള്ള അഭിനയം വളരെ നല്ല അനുഭവമായിരുന്നു. ഏണ്‍പതുകള്‍ മുതല്‍ അദ്ദേഹം അഭിനയിക്കുന്നുണ്ട്. സഹപ്രവര്‍ത്തകയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് എനിക്ക് അറിയാം. ഹോം പോലുള്ള സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം വളരെ പ്രശസ്തമായിരുന്നു. പക്ഷെ എല്ലാവര്‍ക്കും അറിയില്ലായിരുന്നു. കറുപ്പിലൂടെ അദ്ദേഹം എല്ലായിടത്തും ഫെയ്മസ് ആയി. അദ്ദേഹം അത് അര്‍ഹിക്കുന്നുണ്ട്. എല്ലാ വിധ ആശംസകളും.'' എന്നും മധുബാല പറയുന്നു.

Summary

Madhubala talks about being paired with Indrans. Talks about the actor getting famous outside Kerala after Karuppu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com