ബുറുപലേയിലെ വാക്സിനേഷൻ ഡ്രൈവിൽ നിന്ന്, മഹേഷ് ബാബു/ ഇൻസ്റ്റ​ഗ്രാം
ബുറുപലേയിലെ വാക്സിനേഷൻ ഡ്രൈവിൽ നിന്ന്, മഹേഷ് ബാബു/ ഇൻസ്റ്റ​ഗ്രാം

സ്വന്തം ​ഗ്രാമത്തിലെ മുഴുവൻ പേർക്കും വാക്സിനെത്തിച്ച് മഹേഷ് ബാബു, ഏഴു ദിവസത്തെ വാക്സിൻ ഡ്രൈവ്

മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കറാണ് വാക്സിനേഷൻ പൂർത്തിയാക്കിയ വിവരം അറിയിച്ചത്
Published on

സ്വന്തം ​ഗ്രാമത്തിലുള്ളവർക്കായി സൗജന്യ കോവിഡ് വാക്സിൻ വിതരണം ചെയ്ത് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കുമായാണ് വാക്സിൻ നൽകിയത്. ഇതിനായി ഏഴ് ദിവസം നീണ്ടു നിൽക്കുന്ന വാക്സിനേഷൻ ഡ്രൈവും ​ഗ്രാമത്തിൽ നടത്തി. 

മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കറാണ് വാക്സിനേഷൻ പൂർത്തിയാക്കിയ വിവരം അറിയിച്ചത്. ​ഗ്രാമവാസികൾ വാക്സിൻ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത  ഷെയര്‍ ചെയ്‍തിട്ടുണ്ട്. ആന്ധ്ര ഹോസ്പിറ്റൽസുമായി ചേർന്നാണ് വാക്സിൻ വിതരണം നടപ്പിക്കിയത്. വാക്സിൻ സ്വീകരിച്ച എല്ല ജനങ്ങള്‍ക്കും നമ്രത നന്ദി പറഞ്ഞു. 

കഴിഞ്ഞ മാസമാണ് ബുറുപലെ ​ഗ്രാമത്തിൽ വാക്സിൻ ലഭ്യമാക്കുമെന്ന് താരം പ്രഖ്യാപിച്ചത്. താരത്തിന്റെ അച്ഛനും നടനും സംവിധായകനുമായ കൃഷ്ണയുടെ ജന്മസ്ഥലമാണ് ബുറിപലേം. 2015 ൽ ​ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നു. ഗ്രാമത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മഹേഷ് ബാബു അറിയിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമത്തില്‍ ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മഹേഷ് ബാബു നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com