'എനിക്ക് ഒരു തന്തയേയുള്ളൂ, പട്ടാളക്കാരന്റെ രാജ്യസ്‌നേഹം അളക്കാന്‍ മല്ലികചേച്ചി ആളായിട്ടില്ല'; മറുപടി നല്‍കി മേജര്‍ രവി

മോഹന്‍ലാല്‍ പടം കണ്ടിട്ടില്ല
Major Ravi
Major Raviഫയല്‍
Updated on
1 min read

മല്ലിക സുകുമാരന് മറുപടിയുമായി മേജര്‍ രവി. തന്റെ രാജ്യസ്‌നേഹം അളക്കാന്‍ മല്ലിക ആളായിട്ടില്ലെന്നാണ് മേജര്‍ രവിയുടെ മറുപടി. നേരത്തെ എമ്പുരാന്‍ വിഷയത്തെക്കുറിച്ച് ന്യൂസ് 18നോട് സംസാരിക്കവെ മേജര്‍ രവിക്കെതിരെ മല്ലിക രംഗത്തെത്തിയിരുന്നു. മേജര്‍ രവി പാര്‍ട്ടി മാറിക്കളിക്കുകയാണെന്ന് മല്ലിക പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ന്യൂസ് 18 ന് നല്‍കിയ പ്രതികരണത്തില്‍ മേജര്‍ രവി രംഗത്തെത്തിയിരിക്കുന്നത്.

Major Ravi
'കുറേ അന്വേഷണങ്ങളായല്ലോ, നടക്കട്ടെ; അമ്മയിൽ വനിതകൾ വന്നതിൽ സന്തോഷം'

മല്ലിക സുകുമാരനോട് എനിക്ക് വളരെയധികം ബഹുമാനമുണ്ട്. പക്ഷെ ആദ്യം വസ്തുതകള്‍ മനസിലാക്കണം. ചാടിച്ചാടി പാര്‍ട്ടി മാറുന്നുവെന്ന് പറഞ്ഞു. എനിക്ക് ഒരു തന്തയാണ്. ഇങ്ങനെ പറയുന്നതിന് സോറി. ഇന്ത്യാ മഹാരാജ്യത്ത് ഏതെങ്കിലും പാര്‍ട്ടിയില്‍ ഞാന്‍ അംഗമായിരുന്നു എന്ന് അവര്‍ തെളിയിച്ചാല്‍ അന്ന് ഞാന്‍ അവര്‍ പറയുന്നത് കേള്‍ക്കും എന്നാണ് മേജര്‍ രവി പറയുന്നത്.

Major Ravi
'എപ്പോഴും എന്തെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാറുണ്ട്; ആ സിനിമ ഹിറ്റായതിനും ഒരുപാട് കാരണങ്ങളുണ്ട്'

കോണ്‍ഗ്രസുകാര്‍ പല സ്ഥലത്തും വിളിച്ച് ആദരിച്ചിട്ടുണ്ട്. ആ സ്റ്റേജുകളില്‍ പോയതുകൊണ്ട് ഞാന്‍ കോണ്‍ഗ്രസുകാരനായി എന്ന് പറയുന്നത് വിവരദോഷമാണ്. അല്‍പജ്ഞാനം കൊണ്ട് ഇതുപോലെ വല്ലവരേയും കുറപ്പെടുത്തരുത്. പട്ടാളക്കാരന്റെ രാജ്യസ്‌നേഹം അളക്കാനൊന്നും മല്ലികചേച്ചി ആയിട്ടില്ലെന്നും മേജര്‍ രവി പറയുന്നു.

മക്കള്‍ സൈനിക് സ്‌കൂളില്‍ പഠിച്ചുവെന്ന് പറയുന്നു. അതൊക്കെ ആവാം. എത്രയോ ആളുകള്‍ സൈനിക് സ്‌കൂളില്‍ പഠിക്കുന്നുണ്ട്. എമ്പുരാന്‍ വിഷയത്തില്‍ ഞാന്‍ എന്ത് പറ#്ഞുവെന്നാണ്. പടം കണ്ടിറങ്ങുമ്പോള്‍ അങ്ങനെ തന്നെയേ പറയുകയുള്ളൂ. വര്‍ഗവിദ്വേഷം ഉണ്ടാക്കുന്ന സിനിമയാണ്. ഒരു വര്‍ഷം മുമ്പ് ഈ സിനിമയുമായി ഒരു ചാനല്‍ വ്യക്തിയുടെ അടുത്ത് പോയപ്പോള്‍ അദ്ദേഹം പറഞ്ഞില്ലേ ഇത് പ്രശ്‌നം ഉണ്ടാകുമെന്ന് എന്നും അദ്ദേഹം പറയുന്നുണ്ട്.

തെളിവോടെ പറയുന്നു മോഹന്‍ലാല്‍ പടം കണ്ടിട്ടില്ല. അതിനിനി നിങ്ങള്‍ ഇവിടെ കിടന്ന് നിലവിളി കൂട്ടിയിട്ടും കാര്യമില്ല. ഇതൊന്നും നടക്കില്ല. ആദ്യം ഇവര്‍ പോയി കഥ പറഞ്ഞ ചാനല്‍ വ്യക്തിയുടെ പ്രതികരണം എന്റെ പക്കലുണ്ട്. അത് വേണ്ട വിട്ടേക്ക്. ഇനി മല്ലിക ചേച്ചി ഇതിനെക്കുറിച്ച് എന്തെങ്കിലും പറയുകയാണെങ്കില്‍ എന്നെ വിളിച്ച് ചോദിക്കരുത്. കാരണം പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും മേജര്‍ രവി പറയുന്നു.

ആദ്യമായി അംഗത്വം ലഭിച്ചത് ബിജെപിയുടേതാണ്. കോണ്‍ഗ്രസ് അംഗത്വം ഇന്നേവരയില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഇല്ല. വല്ലവരും പറയുന്നത് കേട്ട് മല്ലിക ചേച്ചി ഓരോന്ന് പറയരുത്. ബഹുമാനത്തോടെ പറയുന്നു, എന്റെ രാജ്യസ്‌നേഹം അളക്കാന്‍ മല്ലിക ചേച്ചി ആയിട്ടില്ല. ആകുമ്പോള്‍ ഞാന്‍ പറയാം എന്നും മേജര്‍ രവി പറയുന്നു.

Summary

Major Ravi gives reply to Mallika Sukumaran. Says Mohanlal did not watch Empuraan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com