'എപ്പോഴും എന്തെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാറുണ്ട്; ആ സിനിമ ഹിറ്റായതിനും ഒരുപാട് കാരണങ്ങളുണ്ട്'

നന്നായി അഭിനയിച്ച നിരവധി സിനിമകളുടെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞു.
Shraddha Kapoor
Shraddha Kapoorഇൻസ്റ്റ​ഗ്രാം
Updated on
1 min read

ആഷിഖി 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ മാത്രമല്ല, തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരെ നേടിയെടുത്ത നടിയാണ് ശ്രദ്ധ കപൂർ. നടി കേന്ദ്ര കഥാപാത്രമായെത്തി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്ത്രീ 2 ബ്ലോക്ബസ്റ്ററായി മാറിയിരുന്നു. രാജ്കുമാർ റാവുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. മഡോക്ക് ഫിലിംസിന്റെ ഹൊറര്‍ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണ് സ്ത്രീ 2.

ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെക്കുറിച്ചും ജീവിതത്തിൽ നേരിടേണ്ടി വന്ന പരാജയങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ശ്രദ്ധ. ഫിലിംഫെയർ മാ​ഗസിന് നൽകിയ അഭിമുഖത്തിലാണ് ശ്രദ്ധ ഇക്കാര്യം പറഞ്ഞത്. "സ്ത്രീ 2 വിജയമായതിന് പിന്നിൽ ഒരുപാട് കാര്യങ്ങളുണ്ട്. പൊതുവേ ഹിന്ദി സിനിമകൾക്ക് കഴിഞ്ഞ വർഷം വളരെ നല്ലതായിരുന്നു.

കൂടാതെ ഇത്രയും നന്നായി പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ച, പ്രേക്ഷകരില്‍ നിന്ന് വളരെയധികം സ്‌നേഹം നേടിയ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം നന്ദിയുണ്ട്. സ്‌നേഹവും. സത്യം പറഞ്ഞാല്‍, നന്നായി അഭിനയിച്ച നിരവധി സിനിമകളുടെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞു. എന്നാല്‍, സ്ത്രീ 2 വലിയൊരു വിജയമായി മാറി.

എനിക്കെപ്പോഴും അംഗീകാരം എന്റെ പ്രിയപ്പെട്ടവരില്‍ നിന്ന് മാത്രമേ ലഭിച്ചിട്ടുള്ളൂ. അതുകൊണ്ട് ഞാന്‍ വളരെ നന്ദിയുള്ളവളാണ് ശ്രദ്ധ കപൂര്‍ പറഞ്ഞു. ഇഷ്ടമുള്ള കാര്യങ്ങൾ‌ ചെയ്യുകയും സന്തോഷത്തോടെയിരിക്കുകയും ചെയ്യുന്നതാണ് തനിക്ക് വിജയമെന്നും തന്റെ വിജയം സമാധാനമാണെന്നും" ശ്രദ്ധ കപൂര്‍ കൂട്ടിച്ചേര്‍ത്തു.

Shraddha Kapoor
'ചില കൂടിക്കാഴ്ചകൾ കാലാതീതമാണ്'; രജനികാന്തിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് സിമ്രാൻ

താന്‍ തന്റെ കുടുംബവുമായും സുഹൃത്തുക്കളുമായും വളരെ ആത്മബന്ധമുള്ള വ്യക്തിയാണെന്നും നടി കൂട്ടിച്ചേർത്തു. "പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും ശ്രദ്ധ പറഞ്ഞു. പരാജയം വിജയത്തിലേക്കുള്ള ഒരു പ്രധാന ചവിട്ടുപടിയാണ്. പരാജയമില്ലാതെ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയില്ല.

Shraddha Kapoor
'ഗര്‍ഭിണിയായിരിക്കെ നിന്നെ രക്ഷിക്കാന്‍ എനിക്ക് ഒന്നും ചെയ്യാനായില്ല'; ഉള്ളുനീറി മകന്റെ ശവകുടീരത്തിനരികെ സെലീന ജെയ്റ്റ്‌ലി

വിജയത്തിലേക്ക് നേരിട്ട് നടന്നുകയറിയ ആരെയും എനിക്ക് അറിയില്ല. എപ്പോഴും എന്തെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാറുണ്ട്. ആളുകള്‍ക്ക് മറികടക്കേണ്ടി വന്നിട്ടുള്ള എന്തെങ്കിലുമൊക്കെ കരിയറില്‍ ഉണ്ടാകും. പരാജയം ഒരു നെഗറ്റീവ് കാര്യമാണെന്ന് പലരും കരുതുന്നു. എന്നാല്‍ അതിന്റെ പോസിറ്റീവ് കാണാന്‍ ശ്രമിച്ചാല്‍ നിങ്ങളുടെ യാത്രയില്‍ അതിനെ വളര്‍ച്ചയുടെ പടിയാക്കി മാറ്റാന്‍ സാധിക്കും" ശ്രദ്ധ കപൂര്‍ പറഞ്ഞു.

Summary

Cinema News: Bollywood Actress Shraddha Kapoor talks about Stree 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com