മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരിൽ 'തുടക്കം' മേക്കപ്പ് ആർട്ടിസ്റ്റും; 'ഹൃദയഭേ​ദക'മെന്ന് ജൂഡ്

ബിജീഷിന്റെ വേർപാടിൽ ജൂഡ് ആന്തണിയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
Jude Anthany Joseph, Bijeesh Balan
Jude Anthany Joseph, Bijeesh Balanഫെയ്സ്ബുക്ക്
Updated on
1 min read

തൃശൂർ: മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും. സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബിജീഷ് ബാലനാണ് മരിച്ചത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തുടക്കത്തിലും മേക്കപ്പ് ആർട്ടിസ്റ്റായി ബിജീഷ് പ്രവർത്തിച്ചിരുന്നു.

Jude Anthany Joseph, Bijeesh Balan
തൊപ്പിയുടെ സിനിമാ അരങ്ങേറ്റം; സിജു വിത്സൺ ചിത്രം 'ബൂം ബാങ്' ചിത്രീകരണം തുടങ്ങി

ബിജീഷിന്റെ വേർപാടിൽ ജൂഡ് ആന്തണിയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഹൃദയഭേ​ദകം എന്നാണ് ജൂഡ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം കൂടിയായിരുന്നു ബിജീഷ്.

Jude Anthany Joseph, Bijeesh Balan
സംവിധാനത്തിലേക്ക് കടക്കുമോ ? ചോദ്യത്തിന് മറുപടിയുമായി മമിത ബൈജു

മാർഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആണ് ചിത്രത്തിലെ നായികയായെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്.

Summary

Makeup artist Bijeesh Balan dies in Thrissur firework accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com