'പുരുഷന് പകുതി പ്രായമുള്ള സ്ത്രീയെ വിവാഹം കഴിക്കാം, സ്ത്രീ ചെയ്താല്‍ മാത്രം പ്രശ്‌നം'; തുറന്നടിച്ച് മലൈക അറോറ

പുരുഷന്‍ തന്റെ ഇഷ്ടത്തിന് ജീവിക്കുന്നത് അഭിനന്ദിക്കപ്പെടും
Malaika Arora
Malaika Aroraഇന്‍സ്റ്റഗ്രാം
Updated on
1 min read

സമൂഹത്തിന്റെ ഇരട്ടത്താപ്പിനെതിരെ നടി മലൈക അറോറ. സ്ത്രീകള്‍ വിവാഹ മോചിതരാവുകയും വീണ്ടും വിവാഹം കഴിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ വിമര്‍ശിക്കുകയാണ് മലൈക അറോറ. ഒരു സ്ത്രീ വിവാഹ മോചിതയാവുകയും വീണ്ടും വിവാഹം കഴിക്കുകയും ചെയ്താല്‍ സമൂഹം കടന്നാക്രമിക്കും. എന്നാല്‍ ഇത് തന്നെ ഒരു പുരുഷന്‍ ചെയ്യുമ്പോള്‍ അതിനെ അഭിനന്ദിക്കുകയാണ് സമൂഹം ചെയ്യുകയെന്നും മലൈക പറയുന്നു.

Malaika Arora
'സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഇവിടെ ഒരു വിലയും ഇല്ല'; നല്ല സിനിമ കിട്ടാതെ കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം: ഗൗതമി നായര്‍

''കരുത്തയായിരിക്കുന്നതിന്റെ പേരില്‍ നിരന്തരം വിധിക്കപ്പെടുകയാണ്. എന്ത് ചെയ്താലും ആ വിധിക്കലുകളുണ്ടാകും. ഇന്നത്തെ സ്ത്രീയായി എന്നെ മാറ്റുന്നതില്‍ ഒരുപാട് സ്ത്രീകള്‍ക്കും പങ്കുണ്ട്. ഒരു പുരുഷന്‍ തന്റെ ഇഷ്ടത്തിന് ജീവിക്കുന്നത് അഭിനന്ദിക്കപ്പെടും. വിവാഹ മോചനം നേടുകയും തന്റെ പകുതി പ്രായമുള്ള യുവതിയെ വിവാഹം കഴിക്കുകയും ചെയ്താല്‍ ആഹാ എന്തൊരു മനുഷ്യനാണെന്ന് പറയും. പക്ഷെ അതൊരു സ്ത്രീയാണ് ചെയ്യുന്നതെങ്കില്‍ അവളെ ചോദ്യം ചെയ്യും. അവള്‍ എന്തിന് ഇത് ചെയ്തു? അവള്‍ക്ക് ബോധമില്ലേ? എന്ന് ചോദിക്കും. ഇത്തരം കാഴ്ചപ്പാടുകള്‍ അവസാനിപ്പിക്കണം'' മലൈക പറയുന്നു.

Malaika Arora
ആരാധകര്‍ക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച് ആര്യന്‍ ഖാന്‍; അതിലും ആശങ്കപ്പെടുത്തി താരപുത്രന്റെ 'ചിരി', വിഡിയോ

നേരത്തെ നടനും സംവിധായകനുമായ അര്‍ബാസ് ഖാനെ മലൈക വിവാഹം കഴിച്ചു. ഏറെനാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. പിന്നീടാണ് മലൈക നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാകുന്നത്. തന്നേക്കാള്‍ പ്രായം കുറഞ്ഞ അര്‍ജുനെ പ്രണയിച്ചതിന്റെ പേരില്‍ നിരന്തരം പഴി കേള്‍ക്കേണ്ടി വന്നിരുന്നു മലൈകയ്ക്ക്. നീണ്ടകാലത്തെ പ്രണയ ബന്ധത്തിന് ഒടുവില്‍ ഈയ്യടുത്താണ് മലൈകയും അര്‍ജുനും പിരിയുന്നത്.

അതേസമയം അര്‍ബ്ബാസ് ഖാന്‍ 2023 ല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷുര ഖാനെ വിവാഹം കഴിച്ചിരുന്നു. ഇരുവര്‍ക്കുമിടയിലെ പ്രായം വ്യത്യാസവും ചര്‍ച്ചയായിരുന്നു. ഈയ്യടുത്താണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്.

Summary

Malaika Arora slams the hypocrisy of society. says they will celebrate a man who marries woman half his age but when a woman does the same she will be judged.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com