ആരാധകര്‍ക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച് ആര്യന്‍ ഖാന്‍; അതിലും ആശങ്കപ്പെടുത്തി താരപുത്രന്റെ 'ചിരി', വിഡിയോ

മകനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് സോഷ്യല്‍ മീഡിയ
Aryan Khan
Aryan Khanഎക്സ്
Updated on
1 min read

സംവിധായകനും ഷാരൂഖ് ഖാന്റെ മകനുമായ ആര്യന്‍ ഖാന്‍ വിവാദത്തില്‍. ബംഗളൂരുവിലെ പബ്ബില്‍ നിന്നുള്ള ആര്യന്‍ ഖാന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ആരാധകര്‍ക്ക് നേരെ നടുവിരല്‍ കാണിക്കുന്ന ആര്യന്‍ ഖാനാണ് വിഡിയോയിലുള്ളത്. ഇതോടെ നിരവധി പേരാണ് ആര്യനെതിരെ വിമര്‍ശനവുമായെത്തുന്നത്.

Aryan Khan
രാജിനെ വിവാഹം കഴിക്കാന്‍ സാമന്ത മതം മാറിയോ? കൊടുംപിരികൊണ്ട ചര്‍ച്ച; ചോദ്യങ്ങളോട് മൗനം പാലിച്ച് താരം

തന്റെ ബ്രാന്റിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ആര്യന്‍ ബംഗളൂരുവിലെത്തിയത്. ആര്യനൊപ്പം കടന്ന നടന്മാരായ സെയ്ദ് ഖാന്‍, ധന്യ രാംകുമാര്‍ എന്നിവരുമുണ്ടായിരുന്നു. ആരാധകരെ കാണാനായി റസ്റ്റോറന്റിന്റെ ബാല്‍ക്കണിയിലേക്ക് എത്തിയപ്പോഴാണ് ആര്യന്‍ നടുവിരല്‍ കാണിച്ചത്. വിഡിയോ വൈറലായതോടെ കടുത്ത വിമര്‍ശനങ്ങളാണ് ആര്യന്‍ നേരിടുന്നത്.

Aryan Khan
'കിടിലന്‍ ഇന്‍ട്രോ, പീക്ക് മമ്മൂട്ടി; തീയിട്ട് ഇന്റര്‍വല്‍ ബ്ലോക്ക്'; ഗംഭീര ഫസ്റ്റ് ഹാഫ് റിപ്പോര്‍ട്ടുകളുമായി കളങ്കാവല്‍

തന്നെ കാണാന്‍ വന്ന ആരാധകരെ അപമാനിച്ചുവെന്നാണ് വിമര്‍ശനം. ആര്യന്‍ പിതാവ് ഷാരൂഖ് ഖാന്‍ ഒരിക്കലും ആരാധകരെ ഇതുപോലെ അപമാനിച്ചിട്ടില്ല. പതിവായി തന്റെ ബാല്‍ക്കണിയില്‍ വന്ന് നിന്ന് ആരാധകരെ കയ്യുയുയര്‍ത്തി കാണിച്ചും അവര്‍ക്ക് മുന്നില്‍ ശിരസ് കുനിഞ്ഞ് വണങ്ങി ആദരവ് അറിയിക്കുകയുമാണ് ഷാരൂഖ് ഖാന്‍ ചെയ്യാറുള്ളത്. അങ്ങനെയുള്ള ഒരാളുടെ മകനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

എന്നാല്‍ രസകരമായ മറ്റൊന്ന് ആര്യന്റെ ആരാധകരെ ആശങ്കപ്പെടുത്തിയത് താരത്തിന്റെ നടുവിരല്‍ ആക്ഷന്‍ ആയിരുന്നില്ലെന്നതാണ്. വിഡിയോയില്‍ ആര്യന്‍ പുഞ്ചിരിക്കുന്നതാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. പൊതുവെ, പൊതുവേദികളിലോ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴോ ഒന്നും ആര്യനെ ചിരിച്ചു കാണാറില്ല. തന്റെ വെബ് സീരീസില്‍ ആര്യന്‍ തന്നെ ഇക്കാര്യം തമാശയായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ചിരിക്കാത്ത ആര്യന്‍ സോഷ്യല്‍ മീഡിയയിലെ കാലങ്ങളായ ഓടുന്നൊരു മീമാണ്. ഈയ്യടുത്ത് ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ചെറുതായൊന്ന് ആര്യന്‍ ചിരിച്ചത് വൈറലാവുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെ വൈറലാകുന്ന വിഡിയോയിലെ ആര്യന്റെ ചിരി ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

Summary

Aryan Khan shows middle finger to fans at a bengaluru pub. social media is curious about his rare smile.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com