രാജിനെ വിവാഹം കഴിക്കാന്‍ സാമന്ത മതം മാറിയോ? കൊടുംപിരികൊണ്ട ചര്‍ച്ച; ചോദ്യങ്ങളോട് മൗനം പാലിച്ച് താരം
കഴിഞ്ഞ ദിവസമാണ് നടി സാമന്ത വിവാഹിതയായത്. സംവിധായകന്‍ രാജ് നിദിമൊരുവിനെയാണ് സാമന്ത വിവാഹം കഴിച്ചത്. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സാമന്തയുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറുകയാണ്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്.
സാമന്തയുടേയും രാജിന്റേയും വിവാഹവും വിവാഹ ചിത്രങ്ങളും വൈറലായതോടെ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ചില സംശയങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. രാജിനെ വിവാഹം കഴിക്കുന്നതിനായ സാമന്ത മതം മാറിയോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് ചര്‍ച്ചകളുടെ ഉറവിടം.
ക്രിസ്ത്യന്‍ കുടുംബത്തിലാണ് സാമന്ത ജനിച്ചതും വളര്‍ന്നതും. നേരത്തെ നടന്‍ നാഗ ചൈതന്യയെ വിവാഹം കഴിച്ചപ്പോള്‍ ഹിന്ദു ആചാര പ്രകാരമുള്ള ചടങ്ങുകളും ക്രിസ്ത്യന്‍ ആചാര പ്രകാരമുള്ള വിവാഹവും നടന്നിരുന്നു. തുടര്‍ന്നും താരം ക്രിസ്ത്യന്‍ മതാചാരങ്ങളും വിശ്വാസങ്ങളും പിന്തുടര്‍ന്നു പോന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ സാമന്തയുടെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ താരം മതം മാറുകയോ ഹിന്ദു മതവിശ്വാസത്തിലേക്ക് കൂടുതല്‍ അടുക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തന്റെ മതംമാറ്റത്തെക്കുറിച്ചോ വിശ്വാസത്തില്‍ സംഭവിച്ച മാറ്റത്തെക്കുറിച്ചോ ഇതുവരേയും സാമന്ത പറഞ്ഞിട്ടില്ല. എങ്കിലും സോഷ്യല്‍ മീഡിയ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് അനുമാനങ്ങളിലേക്ക് എത്തുകയാണ്.
രാജും സാമന്തയും തമ്മിലുള്ള വിവാഹം നടന്നത് ഇഷ ഫൗണ്ടേഷനില്‍ വച്ചാണ് നടന്നത്. ഹിന്ദുമതാചാര പ്രകാരമാണ് വിവാഹം നടന്നത്. ചിത്രങ്ങളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. നേരത്തെ തന്റെ വ്യക്തിജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന സമയത്ത് സാമന്ത ആത്മീയതയിലേക്കും മറ്റും തിരിഞ്ഞിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അമ്പലങ്ങള്‍ സന്ദര്‍ശിക്കുന്നതും പൂജകളില്‍ പങ്കെടുക്കുന്നതുമൊക്കെ സാമന്ത പതിവാക്കിയിരുന്നുവെന്നും അതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നുവെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതിന് പിന്നാലെയാണ് താരം ക്രിസ്ത്യന്‍ ആചാര പ്രകാരമുള്ള വിവാഹത്തിന് പകരം ഹിന്ദു ആചാര പ്രകാരം വിവാഹം നടത്തിയത്. ഒരുപക്ഷെ താരം മതം മാറിയിട്ടുണ്ടാകാം എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. എന്നാല്‍ മതം മാറാതെ തന്നെ വിശ്വാസത്തില്‍ മാറ്റം വരുത്താനുള്ള സാധ്യതയുമുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് സാമന്ത ഇതുവരേയും പ്രതികരിച്ചിട്ടില്ല. താരത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും വിശ്വാസം ഒരാളുടെ വ്യക്തിപരമായ കാര്യം മാത്രമാണെന്നും ആരാധകര്‍ പറയുന്നുണ്ട്.
Social media doubts whether Samantha converted to marry Raj. Her hindu ritual marriage sparks discussions.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

