'65 കാരന്റെ നായികയായി 32 കാരി'; കഥയറിയാതെ കമന്റിടരുതെന്ന് മാളവിക; ഹൃദയപൂര്‍വ്വം വിമര്‍ശനങ്ങള്‍ക്ക് മറുപടി

സിനിമ റിലീസാകട്ടെ
Malavika Mohanan
Malavika Mohananഇന്‍സ്റ്റഗ്രാം
Updated on
1 min read

ഈ ഓണത്തിന് മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും കൈകോര്‍ക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. സത്യന്‍ അന്തിക്കാട് ടച്ചുള്ളൊരു മോഹന്‍ലാല്‍ സിനിമയാക്കായി ആരാധകര്‍ നാളുകളായി കാത്തിരിക്കുകയാണ്.

Malavika Mohanan
'ഞാൻ പറയുന്ന ഡയലോ​ഗ് അതുപോലെ നിങ്ങൾ പറയണം'! ‘മൂക്കില്ലാ രാജ്യത്തി'ലെ എപിക് സീൻ റീക്രിയേറ്റ് ചെയ്ത് ഫഹദും കല്യാണിയും

വലിയൊരു താരനിരയും ഹൃദയപൂര്‍വ്വത്തിലുണ്ട്. മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. അതേസമയം, നേരത്തെ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ മാളവിക മോഹന്‍ലാലിന്റെ നായികയാകുന്നത് വിമര്‍ശിക്കപ്പെട്ടിരുന്നു. മോഹന്‍ലാലും മാളവികയും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു വിമര്‍ശനങ്ങളുടെ ഉറവിടം.

Malavika Mohanan
'കുട്ടി ദളപതി' എന്ന് വളിക്കരുത്, വിജയ് എന്നും എന്റെ അണ്ണന്‍'; 'ഗോട്ട്' സീനിനെക്കുറിച്ച് ശിവകാര്‍ത്തികേയന്‍

എന്നാല്‍ സിനിമ കണ്ട ശേഷം വിമര്‍ശിക്കൂവെന്നാണ് മാളവിക അവരോട് പറയുന്നത്. ഹൃദയപൂര്‍വ്വത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മാളവികയുടെ പ്രതികരണം. 65 കാരന്റെ നായികയായി 32 കാരി എത്തുന്നതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മാളവിക.

''ഞാന്‍ ഒരു കമന്റിന് മറുപടി നല്‍കിയിരുന്നു. ഒരു സിനിമയുടെ കഥയോ തിരക്കഥയോ അറിയാതെ കമന്റ് ചെയ്യുന്നത് ബാലിശമാണ്. ആദ്യം സിനിമ റിലീസാകട്ടെ. സിനിമ കണ്ട ശേഷം അസാധാരണമായൊരു വിഷയമാണെന്ന് തോന്നുകയാണെങ്കില്‍ കമന്റ് ചെയ്യാം. അത് ന്യായമാണ്. അഭിപ്രായങ്ങളുണ്ടാകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ ഒന്നുമറിയാതെ കമന്റ് ചെയ്യുന്നത് ശരിയല്ല'' എന്നാണ് മാളവിക പറയുന്നത്.

ഇതിന്റെ കഥ യൂണിക് ആണ്. തീര്‍ത്തും അപരിചിതരായ രണ്ടു പേര്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നു. അവിടെ നിന്നും കഥ എങ്ങനെ പോകുന്നുവെന്നതാണ് സിനിമ. ഇത് ടിപ്പിക്കല് ലവ് സ്റ്റോറിയല്ല എന്നും മാളവിക പറയുന്നു. പിന്നാലെ ഒപ്പമുണ്ടായിരുന്ന നടന്‍ സംഗീത് പ്രതാപും തന്റെ അഭിപ്രായം പങ്കുവെക്കുന്നുണ്ട്.

''സിനിമയുടെ കണ്ടന്റ് തുടക്കത്തിലല്ല, ആ സിനിമ എവിടെ അവസാനിക്കുന്നുവെന്നതിലാണ്. സംവിധായകന്‍ ആണെങ്കിലും എഴുത്തുകാരന്‍ ആണെങ്കിലും എങ്ങനെ അവസാനിപ്പിക്കുന്നുവെന്നതിലാണ് സിനിമയുടെ കണ്ടന്റ് ഇരിക്കുന്നത്. അത് പോസ്റ്ററില്‍ നിന്നോ സിനോപ്പ്‌സിസില്‍ നിന്നോ തുടക്കത്തിലെ സീനില്‍ നിന്നോ ജഡ്ജ് ചെയ്തിട്ട് കാര്യമില്ല. അതിന്റെ പ്രോഗ്രഷന്‍ അവസാനിക്കുന്നത് അവസാന സീനിലോ ഷോട്ടിലോ ആയിരിക്കും'' എന്നാണ് സംഗീത് പറയുന്നത്.

സത്യന്‍ സാര്‍ വളരെ ബോള്‍ഡ് ആയൊരു ശ്രമമാണ് ഈ സിനിമയില്‍ നടത്തിരിക്കുന്നത്. എല്ലാവര്‍ക്കും മനസിലാക്കാനും റിലേറ്റ് ചെയ്യാനും സാധിക്കുന്ന വിഷയമാണ്. സിനിമ അവസാനിക്കുന്നിടത്ത് കൃത്യമായ മറുപടി ലഭിക്കുമെന്നും സംഗീത് പറയുന്നു. ഓഗസ്റ്റ് 28നാണ ഹൃദയപൂര്‍വ്വത്തിന്റെ റിലീസ്.

Summary

Malavika Mohanan reacts to criticism over age gap between Mohanalal and herself in Hridyapoorvam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com