'ഞാൻ പറയുന്ന ഡയലോ​ഗ് അതുപോലെ നിങ്ങൾ പറയണം'! ‘മൂക്കില്ലാ രാജ്യത്തി'ലെ എപിക് സീൻ റീക്രിയേറ്റ് ചെയ്ത് ഫഹദും കല്യാണിയും

‘ഈ ഐഡിയ കൊണ്ടുവന്നവർക്ക് പത്തിൽ പത്ത് മാർക്ക്’ എന്ന് നടി മാളവിക മോഹനൻ കമന്റ് ചെയ്തു.
Kalyani Priyadarshan, Fahad Faasil
Kalyani Priyadarshan, Fahad Faasilവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ചിത്രം റിലീസിനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ ഓടും കുതിര ചാടും കുതിര ടീമിനൊപ്പമുള്ള രസകരമായൊരു റീൽ പങ്കുവച്ചിരിക്കുകയാണ് കല്യാണി. ‘മൂക്കില്ലാ രാജ്യത്ത്’ എന്ന സിനിമയിലെ അഭിനയ പരിശീലനത്തിന്റെ നർമരംഗമാണ് ടീം പുനരവതരിപ്പിച്ചത്.

കല്യാണി, ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, അൽത്താഫ് സലിം, അനുരാജ് എന്നിവരെ വിഡിയോയിൽ കാണാം. ‘മൂക്കില്ലാ രാജ്യത്ത്’ സിനിമയിലെ യഥാർഥ രംഗവും വിഡിയോയിൽ ചേർത്തിട്ടുണ്ട്. ‘ഓടും കുതിര ചാടും കുതിര ആക്ടിങ് വർക്ക് ഷോപ്പ് വിഡിയോ ലീക്കായി’ എന്ന അടിക്കുറിപ്പോടെയായിരുന്നു കല്യാണിയുടെ പോസ്റ്റ്.

വിഡിയോ പോസ്റ്റ് ചെയ്ത മിനിറ്റുകൾ‌ക്കകം തന്നെ വൈറലായി. ഇന്നും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ക്ലാസിക് നർമരംഗത്തിന്റെ പുനരവതരണം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. നിരവധിപ്പേരാണ് വിഡിയോയിൽ കമന്റ് ചെയ്തിരിക്കുന്നത്. ‘ഈ ഐഡിയ കൊണ്ടുവന്നവർക്ക് പത്തിൽ പത്ത് മാർക്ക്’ എന്ന് നടി മാളവിക മോഹനൻ കമന്റ് ചെയ്തു.

Kalyani Priyadarshan, Fahad Faasil
'പ്രാർഥനകളിൽ കരഞ്ഞു കഴിച്ച പുലരികൾ, ഇനി വീണ്ടും നമ്മൾ ഒരുമിച്ച്'; ഷംന തിരിച്ചു വന്നതിന്റെ സന്തോഷം പങ്കുവച്ച് ഭർത്താവ്

ഫഹദിന്റെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. സംഭവം കൊള്ളാം പക്ഷേ അവർക്ക് പകരം അവർ മാത്രം, ഫഫയാണ് സ്കോർ ചെയ്തത്- എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അൽത്താഫ് സലിം ഒരുക്കുന്ന ഫൺ എന്റർടെയ്നറാണ് ‘ഓടും കുതിര ചാടും കുതിര’. ഓഗസ്റ്റ് 29ന് ഓണം റിലീസായാണ് ചിത്രം എത്തുന്നത്.

Kalyani Priyadarshan, Fahad Faasil
പ്രിയദര്‍ശന്‍ 'മരിച്ചെന്ന്' കരുതി ഗായകന്‍ മിക്ക സിങിന്റെ അനുശോചനം; പാജീ, കൂട്ടിയിട്ട് കത്തിച്ചതാണോ? ട്രോളി സോഷ്യല്‍ മീഡിയ

ഫഹദിനൊപ്പം ലാൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫാന്റസികൾ നിറയെ ഉള്ള കാമുകി ആയാണ് കല്യാണി പ്രിയദർശൻ ചിത്രത്തിലെത്തുന്നത്. രേവതി പിള്ള, അനുരാജ് ഒ ബി, ശ്രീകാന്ത് വെട്ടിയാർ, ഇടവേള ബാബു തുടങ്ങിയവരും സിനിമയിലുണ്ട്.

Summary

Cinema News: Kalyani Priyadarshan and Fahad Faasil recreate Mookilla Rajyathu movie scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com