Malavika Mohanan
Malavika Mohananഇൻസ്റ്റ​ഗ്രാം

'തങ്കലാന് വേണ്ടി സിലംബം പഠിച്ചു, ഇപ്പോൾ അതില്ലാതെ എനിക്ക് പറ്റില്ല'

എന്റെ ഫിറ്റ്‌നസിനെ കുറിച്ച് എനിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്.
Published on

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് മാളവിക മോഹനൻ. ഫിറ്റ്നസിന്റെ കാര്യത്തിലും മാളവിക അതീവശ്രദ്ധ പുലർത്താറുണ്ട്. സിനിമയ്ക്ക് വേണ്ടി മാളവിക നടത്തുന്ന എഫേർട്ടുകളും ആരാധകർക്കിടയിൽ ശ്രദ്ധേയമാകാറുണ്ട്. വിക്രം നായകനായെത്തിയ തങ്കലാൻ എന്ന ചിത്രത്തിനായി സിലംബം പഠിക്കുന്നതിന്റെ വിഡിയോയും മാളവിക പങ്കുവച്ചിരുന്നു.

ഇതും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ കുട്ടിക്കാലം മുതൽ തന്നെ ഫിറ്റ്നസിന്റെ കാര്യത്തിൽ താൻ ശ്രദ്ധാലുവായിരുന്നെന്ന് പറയുകയാണ് മാളവിക. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാളവിക. "ഫിറ്റ്നസിന്റെ കാര്യത്തിൽ ചെറുപ്പം മുതലേ ഞാൻ ശ്രദ്ധാലുവാണ്.

കുട്ടിക്കാലത്തെ സ്പോർട്സിലൊക്കെ ഞാൻ പങ്കെടുക്കുമായിരുന്നു. അതു കൊണ്ടായിരിക്കും എന്റെ ശരീരം എന്തിനോടും വളരെ എളുപ്പം പൊരുത്തപ്പെടും. ഉദാഹരണം പറയുവാണെങ്കിൽ, തങ്കലാൻ എന്നൊരു സിനിമ ഞാൻ ചെയ്തിരുന്നു. അതിലൊരു ആദിവാസി ദേവതയായിട്ടാണ് ഞാൻ അഭിനയിച്ചത്.

അതിനായി ഞാൻ സിലംബം പഠിച്ചു. തമിഴിലെ ഒരു ആയോധന കലയാണ് സിലംബം. വടി കൊണ്ട് പൊരുതുന്നതു പോലെയാണ് അത്. ആ സിനിമയ്ക്കായി ഞാനത് പഠിച്ചു. ഇപ്പോൾ അതെന്റെ ദിനചര്യയുടെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ഞാനിപ്പോൾ ആഴ്ചയിൽ കുറഞ്ഞത് രണ്ടോ മൂന്നോ തവണയെങ്കിലും സിലംബം പ്രാക്ടീസ് ചെയ്യാറുണ്ട്. ഇതെന്റെ ഫിറ്റ്നസ് യാത്രയുടെ ഭാഗമായി മാറിയിരിക്കുന്നു.

എന്റെ ഫിറ്റ്‌നസിനെ കുറിച്ച് എനിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇപ്പോൾ നിങ്ങൾ ഇഷ്ടമല്ലാതെ വ്യായമമോ അല്ലെങ്കിൽ യോ​ഗയോ ചെയ്യുകയാണെങ്കിൽ ഒരിക്കലും നിങ്ങൾക്കത് അധിക കാലം തുടരാനാകില്ല. എനിക്ക് ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ചെയ്യാൻ ഇഷ്ടമാണ്. എനിക്ക് സിലംബം ചെയ്യാൻ ഇഷ്ടമാണ്. അതുകൊണ്ട് ഇത് രണ്ടും കൂടി ഞാൻ മിക്സ് ചെയ്ത് ചെയ്യുന്നു.

Malavika Mohanan
'അഭിമാനത്തോടെ പറയും, ഞാന്‍ സംഘിയാണ്!'; പച്ചത്തെറിവിളിയും ഭീഷണിയും; മറുപടിയുമായി റോബിന്‍

എനിക്ക് എന്താണോ ചെയ്യാൻ തോന്നുന്നത് അതിനനുസരിച്ചാണ് എന്റെ ഒരു ദിവസം പോകുന്നത്. ഇപ്പോൾ ഹോട്ടൽ മുറിയിലാണെങ്കിൽ പോലും ഞാൻ പുഷ്-അപ്പ് ചെയ്യാറുണ്ട്. യോ​ഗ മാറ്റ് വാങ്ങി യോ​ഗയും ചെയ്യാറുണ്ട്.

Malavika Mohanan
'ചന്ദനം തൊട്ട്, പൂ ചൂടി നടക്കാൻ എനിക്ക് ഇഷ്ടമാണ്'; ഫാഷൻ സെൻസിനെക്കുറിച്ച് മാളവിക മോഹനൻ

അതുകൊണ്ട് നിങ്ങൾ ആസ്വദിക്കുന്ന കാര്യങ്ങൾ സ്ഥിരമായി ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങൾ ഒരു ഫാഷനെയോ അല്ലെങ്കിൽ ട്രെൻഡിനെയോ പിന്തുടരാൻ ശ്രമിച്ചാൽ, അത് ദീർഘകാലത്തേക്ക് തുടരുമെന്ന് ഞാൻ കരുതുന്നില്ല". - മാളവിക പറഞ്ഞു.

Summary

Cinema News: Malavika Mohanan talks about her fitness.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com