അങ്ങനെ ചെയ്യരുതെന്ന് ടൊവിനോ പറഞ്ഞതാണ്; ധ്രുവന്റെ കരിയര്‍ നശിപ്പിച്ചത് 'മാമാങ്കം'; പൃഥ്വിരാജ് മെസേജ് അയച്ച് പറഞ്ഞത്!

താമസിച്ചിരുന്ന ഇടത്തു നിന്നും ബാഗൊക്കെ എടുത്ത് പുറത്ത് വച്ചിരിക്കുകയായിരുന്നു
Dhruvan
Dhruvan
Updated on
1 min read

ക്വീന്‍ സിനിമയിലൂടെ ശ്രദ്ധ നേടിയ നടനാണ് ധ്രുവന്‍. പിന്നീട് മമ്മൂട്ടി ചിത്രം മാമാങ്കത്തിലും ധ്രുവന്‍ അഭിനയിക്കാനിരുന്നത്. എന്നാല്‍ പിന്നീട് ധ്രുവന് ആ വേഷം നഷ്ടമായി. ധ്രുവന്റെ കരിയര്‍ നശിപ്പിച്ചത് മാമാങ്കം ആണെന്നാണ് സെലിബ്രിറ്റി ട്രെയ്‌നര്‍ ആയ ഷൈജന്‍ അഗസ്റ്റിന്‍ പറയുന്നത്. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ആ വാക്കുകളിലേക്ക്:

''ക്വീന്‍ എന്ന സിനിമയിലെ വലിയ ഹൈപ്പുണ്ടാക്കാനായിരുന്നു. അതിന് ശേഷം വന്ന പ്രൊജക്ട് മാമാങ്കമാണ്. ഒരു വര്‍ഷം കഴിഞ്ഞാണ് മാമാങ്കം. ഞാന്‍ ഇക്കാര്യം ടൊവിനോയോട് പറഞ്ഞു. പുതുമുഖമാണ്, ഒരിക്കലും അങ്ങനെ ഗ്യാപ്പ് ഇടരുത്, ഫേസ് ഔട്ടായിപ്പോകുമെന്ന് ടൊവിനോ പറഞ്ഞു. അദ്ദേഹം പറഞ്ഞത് അനുസരിച്ച് ഇക്കാര്യം ഞാന്‍ ധ്രുവനോട് പറഞ്ഞിരുന്നു.

ഒരു വര്‍ഷത്തോളം ആ പാവത്തിനെ ട്രാന്‍സ്ഫര്‍മേഷന്‍ ചെയ്യാന്‍ ഇട്ടു. വൈകിട്ട് കളരിയും കാലത്ത് ജിമ്മും. പട്ടിണിയും പരവെട്ടവും. എപ്പോഴും പരുക്കായിരുന്നു. അന്നേവരെ ചെയ്യാത്ത ശീലങ്ങളായിരുന്നു. പക്ഷെ ആ സിനിമയ്ക്ക് വേണ്ടി അദ്ദഹം കഷ്ടപ്പെട്ടു. പക്ഷെ വളരെ ലാഘവത്തോടെ അദ്ദേഹത്തെ ആ സിനിമയില്‍ നിന്നും പുറത്താക്കി. അവസാനമായപ്പോള്‍ അദ്ദേഹം താമസിച്ചിരുന്ന ഇടത്തു നിന്നും ബാഗൊക്കെ എടുത്ത് പുറത്ത് വച്ചിരിക്കുകയായിരുന്നു. നിര്‍മാതാവ് ചെയ്ത കാര്യമാണ്.

ഒരു വര്‍ഷം ആ പ്രൊജക്ട് നടക്കുന്നില്ല. അയാള്‍ ആ സിനിമയ്ക്കായി അത്രയും നാള്‍ കാത്തിരുന്നു. പക്ഷെ ആ സിനിമ നടക്കുന്നില്ല. അദ്ദേഹം വേറൊരു സിനിമ ചെയ്യാന്‍ പോയപ്പോള്‍ അവര്‍ സമ്മതിച്ചില്ല. അവര്‍ മറ്റൊരു കരാറുമായി വന്നു. അതില്‍ ഒപ്പിടണമെന്ന് പറഞ്ഞു. അതില്‍ ഒപ്പിടരുതെന്ന് ഞാന്‍ പറഞ്ഞു. അയാളെ ശരിക്കും ലോക്ക് ആക്കിയതാണ്. പാവം മനുഷ്യനാണ്. സങ്കടം തോന്നും അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍. അത്രയും ഹൈപ്പില്‍ വന്നിട്ട്, നുള്ളിക്കളഞ്ഞു. ഒരാളെ എങ്ങനെ നശിപ്പിച്ചു കളായാനാകുമെന്ന് ഞാന്‍ കണ്ട കാഴ്ചയാണ്. ഇന്നും ധ്രുവന്‍ എങ്ങുമെത്തിയിട്ടില്ല. ഇപ്പോഴും കഷ്ടപ്പെടുകയാണ്.

ക്വീന്‍ കഴിഞ്ഞിട്ട് എത്ര വര്‍ഷമായി. നല്ലൊരു സിനിമ വന്നിട്ടില്ല. ഒരിക്കല്‍ സംസാരിക്കവെ പൃഥ്വിരാജ് മെസേജ് അയച്ചുവെന്ന് പറഞ്ഞു. ഇതാണ് മലയാള സിനിമ ബ്രദര്‍ എന്നായിരുന്നു മെസേജ്. പൃഥ്വിരാജും ഇത് നേരത്തെ അനുഭവിച്ചിട്ടുണ്ട്. ധ്രുവന്‍ തിരികെ വരും. നല്ല മനുഷ്യനാണ്. നല്ല തിരിച്ചുവരവ് തന്നെയായിരിക്കും അത്. പക്ഷെ നേരത്തേ തന്നെ വരണ്ടതായിരുന്നു.

Dhruvan
രണ്ട് വര്‍ഷം നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിട്ടു; ആത്മഹത്യ ചെയ്തുവെന്നായിരുന്നുവെങ്കില്‍ ഒരുപാട് സ്‌നേഹം കിട്ടിയേനെ; വെളിപ്പെടുത്തി അനുപമ
Dhruvan
അമ്മയുടെ മരണ വാര്‍ത്ത കേട്ടിട്ടും കോമഡി സീന്‍ പൂര്‍ത്തിയാക്കി; അമ്മ പറഞ്ഞിട്ടാണെന്ന് രാധിക; ഇമോഷണലായി മമിത
Dhruvan
'ഉണ്ണി മുങ്ങി താഴുന്നത് കണ്ടതും ചാടി, പിടി കിട്ടിയത് പേളിയുടെ മുടിയില്‍'; നടനെ മരണത്തില്‍ നിന്നും രക്ഷിച്ച ട്രെയ്‌നര്‍
Summary

Mamankam movie destroyed the career of Dhruvan, Says trainer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com