'കല്യാണമടക്കം എന്റെ എല്ലാം തീരുമാനിക്കുന്നത് സഹോദരന്‍'; വാര്‍ത്ത കണ്ട് ഞെട്ടി മമിത ബൈജു; കമന്റിലെത്തി നടി

തനിക്ക് വരുന്ന പ്രണയാഭ്യര്‍ത്ഥനകള്‍ കൈകാര്യം ചെയ്യുന്നതും സഹോദരനാണെന്ന് മമിത പറഞ്ഞതായിട്ടായിരുന്നു വാര്‍ത്ത
Mamitha Baiju
Mamitha Baiju
Updated on: 
2 min read

ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന് ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് മമിത ബൈജു. തമിഴില്‍ സൂര്യയ്ക്കും വിജയ്ക്കുമൊപ്പം അഭിനയിച്ച സിനിമകള്‍ 300 ഉം 200 കോടികള്‍ നേടി വന്‍ ഹിറ്റടിച്ച ശേഷമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ മമിത മലയാളത്തിലേക്ക് തിരികെ വരുന്നത്. അതാകട്ടെ മലയാളത്തിലെ എക്കാലത്തെ വലിയ ഹിറ്റും.

ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നിര്‍മാതാക്കളും സംവിധായകരുമെല്ലാം മമിതയെ തങ്ങളുടെ സിനിമയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. മമിതയുടെ കരിയറിലുണ്ടായ കുതിപ്പ് സമാനതകളില്ലാത്തതാണ്. പാന്‍ ഇന്ത്യന്‍ റീച്ചുള്ള, നായികയാണിന്ന് മമിത ബൈജു.

എത്ര പ്രശസ്തി നേടുന്നുവോ അതുപോലെ തന്നെ തങ്ങളെക്കുറിച്ചുള്ള ഇല്ലാക്കഥകളും കേള്‍ക്കേണ്ടി വരുമെന്നതും താരജീവിതത്തിന്റെ ഭാഗമാണ്. മമിത ബൈജുവും അങ്ങനൊരു വ്യാജ വാര്‍ത്തയുടെ ഇരയായി മാറിയിരിക്കുകയാണ്. തന്റെ സഹോദരനെക്കുറിച്ച് മമിത ബൈജു പറഞ്ഞുവെന്ന തരത്തിലുള്ളൊരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

തന്റെ ജീവിതം നിയന്ത്രിക്കുന്നത് സഹോദരന്‍ ആണെന്ന് മമിത പറഞ്ഞുവെന്നായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വാര്‍ത്ത. ''സഹോദരനാണ് എന്റെ കരുത്ത്. സഹോദരന്‍ മിഥുന്‍ ബൈജുവും ഞാനും സുഹൃത്തുക്കളെപ്പോലെയാണ്. ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കുന്നത് അവനാണ്. എന്റെ വിവാഹത്തിന്റെ കാര്യത്തിലും അന്തിമതീരുമാനം അവന്റേതായിരിക്കും. എനിക്ക് വരുന്ന പ്രണയാഭ്യര്‍ത്ഥനകളെ കൈകാര്യം ചെയ്യുന്നതും അവനാണ്'' എന്ന് മമിത പറഞ്ഞതായിട്ടായിരുന്നു വാര്‍ത്ത കാര്‍ഡ്.

പോസ്റ്റ് ചര്‍ച്ചയായതോടെ കമന്റ് ബോക്‌സിലെത്തി മമിത തന്നെ പ്രതികരിച്ചു. ഞെട്ടലോടെ എന്ത് എന്ന് ചോദിക്കുന്ന മീം കമന്റ് ചെയ്തായിരുന്നു മമിതയുടെ പ്രതികരണം. വാര്‍ത്തയില്‍ പറയുന്നത് പോലൊരു പ്രസ്താവന മമിത ബൈജു നടത്തിയിട്ടില്ലെന്നാണ് നടിയുടെ പ്രതികരണം വ്യക്തമാക്കുന്നത്. പറഞ്ഞ ആള്‍ക്ക് പോലും അറിയാത്ത കാര്യമാണോ വാര്‍ത്തയാക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ നടിയുടെ പ്രതികരണം കണ്ട് ചോദിക്കുന്നത്. നിരവധി പേരാണ് വ്യാജ വാര്‍ത്തയെ വിമര്‍ശിച്ചും മമിതയ്ക്ക് പിന്തുണ അറിയിച്ചുമെത്തുന്നത്.

Mamitha Baiju
Mamitha Baiju

അതേസമയം ബെത്‌ലഹേം കുടുംബ യൂണിറ്റാണ് മമിതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിവിന്‍ പോളി നായകനായ ചിത്രം 300 കോടിയിലധികം നേടിയ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 150 കോടിയലധികവും ചിത്രം നേടിയിരുന്നു. ഹലോ ഡിയര്‍ ആണ് മമിതയുടെ പുതിയ സിനിമ. സംഗീത് പ്രതാപ് നായകനാകുന്ന സിനിമയുടെ സംവിധാനം ഡിനോയ് പൗലോസ് ആണ്.

Mamitha Baiju
'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?
Mamitha Baiju
'കീടങ്ങളെ തിരിച്ചറിയുക, അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക, വിപ്ലവങ്ങൾ ജയിച്ചിട്ടേ ഉള്ളൂ'; ഡൽഹി സമരത്തെ പിന്തുണച്ച് ​ഗായകൻ
Mamitha Baiju
'പ്രയാസമുണ്ടാകും, ഇത്രയും വര്‍ഷം ഒരുമിച്ച് ജീവിച്ചതല്ലേ'; വേര്‍പിരിയലിനെക്കുറിച്ച് ജീവ
Summary

Mamitha Baiju is shocked to see a fake news about her. The news carried a statement of her that she never said.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com