ധനുഷിന്റെ നായികയാവാൻ മമിത ബൈജു? ചിത്രത്തിൽ മലയാളത്തിൽ നിന്നും വമ്പൻ താരനിരയെന്ന് റിപ്പോർട്ട്

ധനുഷിന്റെ 54 മത്തെ സിനിമയാണിത്
Dhanush, Mamitha Baiju, Vignesh Raja
മമിത ബൈജു, ധനുഷ്,വിഘ്‌നേശ് രാജഫേയ്സ്ബുക്ക്
Updated on
1 min read

ധനുഷിന്റെ അടുത്ത പടത്തിൽ നായകയായി മലയാളത്തിന്‍റെ പ്രിയ താരം മമിത ബൈജു എത്തുമെന്ന് റിപ്പോർട്ടുകൾ. പോർ തൊഴിൽ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്‌നേശ് രാജ ഒരുക്കുന്ന അടുത്ത സിനിമയിൽ ധനുഷ് നായകനായി എത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ധനുഷിന്റെ 54 മത്തെ സിനിമയാണ്. മമിതയ്ക്ക് പുറമേ മലയാളത്തിൽ നിന്നും വമ്പൻ താരനിരകൾ തന്നെ സിനിമയിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

മമിത ബൈജുവിന് പുറമേ ജയറാമും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിൽ ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിന്റെ പൂജ വ്യാഴാഴ്ച നടക്കും. വെൽസ് ഇന്റർനാഷണൽ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം കൈകാര്യം ചെയ്യും. ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. അസുരൻ, പൊല്ലാതവൻ, വാത്തി എന്നീ സിനിമകൾക്ക് ശേഷം ജി വി പ്രകാശ് കുമാറും ധനുഷ് ഒന്നിക്കുന്ന സിനിമയാണിത്.

Dhanush, Mamitha Baiju, Vignesh Raja
വ്യാജ ബില്ലുകളുണ്ടാക്കി ആലിയയിൽ നിന്ന് തട്ടിയത് 76 ലക്ഷം; ആരാണ് വേദിക പ്രകാശ് ഷെട്ടി? അറസ്റ്റ്

മലയാളികളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലുടനീളം വളരെയധികം ആരാധകരുള്ള നടയാണ് മമിത ബൈജു. ഇതിനോടകം മലയാളത്തിന് പുറമേ നിരവധി തമഴ് ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമാകനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ജി വി പ്രകാശ്, സൂര്യ, വിജയ് തുടങ്ങിയ മുന്‍നിര തമിഴ് നായകന്മാരുടെ സിനിയിലും താരം അഭിനയിച്ചിട്ടുണ്ട്. വിജയ് യുടെ സിനിമ ജീവിതത്തിലെ അവസാന സിനിമയായ ജനനായകനാണ് താരത്തിന്‍റേതായി പുതിയതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ഇതിന് പുറമേ മലയാളത്തില്‍ നിവിന്‍ പോളിയുടെ നായികയായും നമിത എത്തുന്നുണ്ട്.

Dhanush, Mamitha Baiju, Vignesh Raja
മൃതദേഹം അഴുകിത്തുടങ്ങിയ നിലയിൽ, രണ്ടാഴ്ചയിലേറെ പഴക്കം; നടി ഹുമൈറ അസ്​ഗർ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ

കുബേരയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന ധനുഷ് ചിത്രം. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 16 ദിവസം കൊണ്ട് 132 കോടിയാണ് നേടിയിരിക്കുന്നത് എന്നാണ് ഒഫിഷ്യല്‍ റിപ്പോര്‍ട്ട്.

Summary

Reports say that Mamitha Baiju, a popular Malayalam actress, will be the heroine in Dhanush's next movie. The film is directed by Vignesh Raja, who made the hit movie Por Thozhil. There are also reports that several well-known actors from the Malayalam industry will be part of the cast.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com