ഇത് മൈക്കിൾ, ​മാസ് ലുക്കിൽ മമ്മൂട്ടി; ഭീഷ്മ പർവം കാരക്റ്റർ പോസ്റ്റർ

മീശ പിരിച്ചുവച്ച് കൂളിങ് ​ഗ്ലാസ് വച്ചുള്ള താരത്തിന്റെ മാസ് ലുക്ക് ആരാധകർക്കിടയിൽ വൈറലാവുകയാണ്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on: 
1 min read

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവത്തിന്റെ കാരക്റ്റർ പോസ്റ്റർ പുറത്ത്. മൈക്കിൾ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് പോസ്റ്ററിൽ മമ്മൂട്ടിയെ കാണുന്നത്. മീശ പിരിച്ചുവച്ച് കൂളിങ് ​ഗ്ലാസ് വച്ചുള്ള താരത്തിന്റെ മാസ് ലുക്ക് ആരാധകർക്കിടയിൽ വൈറലാവുകയാണ്. 

വൈറലായി പോസ്റ്റർ

പുതുവർഷം പ്രമാണിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്. ചിത്രം പ്രഖ്യാപിച്ചതു മുതൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ഭീഷ്മ വർധൻ എന്നാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ​ഗെറ്റപ്പുകൾ നേരത്തെ തരം​ഗമായി മാറിയിരുന്നു.

ബി​ഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും വീണ്ടും

ബി​ഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണ്. ബി​ഗ് ബിയുടെ രണ്ടാം ഭാ​ഗമായ ബിലാലും ഇരുവരുടേതുമായി പുറത്തുവരാനുണ്ട്.  സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ. വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER