വാപ്പച്ചിയെ കെട്ടിപ്പിടിച്ച് ഉമ്മ നൽകി ദുൽഖർ; മമ്മൂട്ടി ഇനി ലണ്ടനിൽ, വൈറലായി വിഡിയോ

ലണ്ടനിലേക്ക് പോകാനായി നെടുമ്പാശേരി എയർപോട്ടിൽ എത്തിയ മമ്മൂട്ടിയെ യാത്രയാക്കാൻ എത്തിയത് മകൻ ദുൽഖർ സൽമാൻ ആണ്.
Mammootty, Dulquer
Mammootty, Dulquerവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

നടൻ മമ്മൂട്ടിയുടെ തിരിച്ചുവരവിനോളം ആരാധകരിൽ സന്തോഷമുണ്ടാക്കിയ മറ്റൊന്നും ഈ അടുത്തകാലത്തുണ്ടായിട്ടില്ല. ആരോ​ഗ്യപ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്ന് ഇടവേളയെടുത്ത അദ്ദേഹത്തിനായി മലയാളികൾ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. പൂർണ ആരോ​ഗ്യത്തോടെ മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ സെറ്റിൽ മമ്മൂക്ക ജോയിൻ ചെയ്തതും കേരളക്കരയാകെ ആഘോഷമാക്കി.

പാട്രിയറ്റിന്റെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയാക്കിയ സംഘം ഇപ്പോൾ ലണ്ടൻ ഷെഡ്യൂളിനായി ഒരുങ്ങുകയാണ്.ലണ്ടനിലേക്ക് പോകാനായി നെടുമ്പാശേരി എയർപോട്ടിൽ എത്തിയ മമ്മൂട്ടിയെ യാത്രയാക്കാൻ എത്തിയത് മകൻ ദുൽഖർ സൽമാൻ ആണ്. ഇരുവരുടെയും വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലാകുകയാണ്.

മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ദുൽഖറിനെയാണ് വിഡിയോയിൽ കാണാനാവുക. നിസാരമെങ്കിലും ആരാധകർക്ക് ആഘോഷിക്കാൻ ഇതുമതി. ഒരിടവേളയ്ക്ക് ശേഷമാണ് ഇരുവരെയും ഒരു ഫ്രെയിമിൽ ആരാധകർ കാണുന്നത്. ഇതിന്റെ സന്തോഷവും ആരാധകർ പങ്കിടുന്നുണ്ട്. മമ്മൂട്ടിയ്ക്കൊപ്പം ഭാര്യ സുലുവിനെയും മകൾ സുറുമിയെയും വിഡിയോയിൽ കാണാം.

Mammootty, Dulquer
ഹൃത്വിക്കിന്റെ നിര്‍മാണം, നായികയായി പാര്‍വതി തിരുവോത്ത്; 'കൊടുങ്കാറ്റ്' അഴിച്ചുവിടാന്‍ ആമസോണ്‍ പ്രൈം

അതേസമയം, പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ. ശ്രീലങ്കയിലാണ് പാട്രിയറ്റിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടിക്കമ്പനിയും ആശിര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്.

Mammootty, Dulquer
ദിവസം തുടങ്ങുന്നത് തുളസിയില കഴിച്ചുകൊണ്ട്, എത്ര തിരക്കാണെങ്കിലും വ്യായാമം മുടക്കില്ല; ബി​ഗ് ബിയുടെ ആരോ​ഗ്യ രഹസ്യം

ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റേതാണ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Summary

Cinema News: Actor Mammootty and Dulquer video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com