'പേട്രിയറ്റ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

ഡാനിയൽ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടർ ആയാണ് മമ്മൂട്ടി എത്തുന്നത്.
Patriot
Patriotഫെയ്സ്ബുക്ക്‌‌‌
Edited By:
Updated on
1 min read

മലയാള സിനിമയിലെ രണ്ട് വൻ പ്രതിഭകളായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ജൂൺ 5 മുതൽ സീ5 ൽ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. ഡാനിയൽ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടർ ആയാണ് മമ്മൂട്ടി എത്തുന്നത്.

വൻ ബഡ്‌ജറ്റിൽ എത്തിയ ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. സിആർ സലീം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ സഹനിർമാതാക്കളാണ്. സംവിധാനത്തിന് പുറമെ തിരക്കഥ, സംഭാഷണം, എഡിറ്റിങ് എന്നിവ നിർവഹിച്ചിരിക്കുന്നതും മഹേഷ് നാരായണനാണ്.

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, സറിൻ ഷിഹാബ്, ജിനു ഏബ്രഹാം, ഇന്ദ്രൻസ്, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, വിനീത് തട്ടിൽ, ഗീതി സംഗീത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഒരു സർപ്രൈസ് ക്യാരക്ടർ ആയാണ് നയൻതാര ചിത്രത്തിലെത്തുന്നത്.

പെരിസ്‌കോപ്പ് എന്നൊരു പ്രോഗ്രാമിങ് ഉണ്ടെന്നും ജനങ്ങളെ നിരീക്ഷിക്കാൻ ചിലർ നടത്തുന്ന നിയമവിരുദ്ധ ശ്രമം തടയാനായി സാമൂഹിക ഉത്തരവാദിത്വമുള്ള ചിലർ വരുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥ മുൻപോട്ട് പോകുന്നത്. അൻപതിലധികം സിനിമകളിൽ ഒരുമിച്ചഭിനയിച്ചെങ്കിലും വലിയൊരിടവേളയ്ക്കുശേഷമാണ് ഇരുവരും തുല്യപ്രാധാന്യമുള്ള വേഷങ്ങളിൽ വീണ്ടും ഒരേ ഫ്രെയിമിൽ എത്തുന്നത്.

Patriot
'ആ ഫയലിൽ തൊട്ടാ എന്ത് സംഭവിക്കുമെന്നാ നീ പറഞ്ഞേ!'; കുഞ്ചാക്കോ ബോബന്റെ 'ഉന്മാദം' ടീസർ

പേട്രിയറ്റിന്റെ എഴുത്തുജോലികൾ പൂർത്തിയാക്കിയശേഷം ഓരോ കഥാപാത്രത്തിനും യോജിച്ച താരങ്ങളെ കഥയിലേക്ക് കൊണ്ടുവരുകയായിരുന്നെന്ന് ചിത്രത്തിന്റെ രചയിതാവും സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ പറഞ്ഞു. ആദ്യമായി കഥ കേൾക്കുമ്പോൾ പറയുന്ന വലിയ ലൊക്കേഷനുകളും അഭിനേതാക്കളുമെല്ലാം ചിത്രീകരണം തുടങ്ങുമ്പോൾ മാറിമറിഞ്ഞ് ചെറുതാകാറാണ് പതിവെന്നും,

Patriot
ഫുൾ ഫാമിലി 'കറുപ്പിൽ' ആണല്ലോ! സൂര്യയ്ക്കും മക്കൾക്കുമൊപ്പം സ്റ്റൈലിഷായി ജ്യോതിക; വൈറലായി വിഡിയോ

എന്നാൽ പേട്രിയേറ്റിനെ സംമ്പന്ധിച്ചെടുത്തോളം ചിത്രികരണത്തിലേക്കെത്തിയപ്പോൾ എല്ലാം കൂടുതൽ വലുതാകുന്ന കാഴ്ച്ചയാണ് കണ്ടതെന്ന് മമ്മുക്ക പറഞ്ഞു.ഒരു വലിയ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ലാലേട്ടൻ കൂട്ടിച്ചേർത്തു.

Summary

Cinema News: Mammootty and Mohanlal starrer Patriot OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com