

കഴിഞ്ഞ ദിവസമാണ് നടൻ മമ്മൂട്ടിയുടെ ഒരു ഫോട്ടോ സോഷ്യൽ മീഡിയ ഇളക്കി മറിച്ചത്. ഇപ്പോഴിതാ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും വിവാഹവാർഷിക ദിനത്തിൽ ആശംസകൾ നേർന്ന് മകൻ ദുൽഖർ സൽമാൻ പങ്കുവച്ച ഒരു ഫോട്ടോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രണയ ജോഡികളായി സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെയും ഭാര്യയെയും ചിത്രങ്ങളിൽ കാണാനാവുക.
"സന്തോഷകരമായ വിവാഹ വാർഷികാശംസകൾ നേരുന്നു ഉമ്മ, അപ്പ. നമ്മുടെ കൂട്ടായ ഹൃദയങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അപ്പുറത്തേക്ക് നിങ്ങളെ രണ്ടു പേരെയും സ്നേഹിക്കുന്നു". -എന്നാണ് ദുൽഖർ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഓർക്കിഡ് പൂക്കളുടെ പശ്ചാത്തലത്തിലാണ് ഇരുവരെയും ചിത്രങ്ങളിൽ കാണാനാവുക.
മോസ്റ്റ് ബ്യൂട്ടിഫുൾ കപ്പിൾ, ദ് ഗ്രേറ്റസ്റ്റ് ലവ് സ്റ്റോറി നെവർ ടോൾഡ് എന്നീ ഹാഷ്ടാഗുകളും ദുൽഖർ ചിത്രത്തിനൊപ്പം ഉപയോഗിച്ചിട്ടുണ്ട്. താരങ്ങളടക്കം നിരവധി പേരാണ് ഇരുവർക്കും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നത്. 1979 ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. വിവാഹത്തിന് ശേഷമാണ് മമ്മൂട്ടി സിനിമയില്‍ നായകൻ ആയത്.
മമ്മൂട്ടി സിനിമയില്‍ തിരക്കുള്ള നടനായി മാറിയപ്പോള്‍ സുല്‍ഫത്തിന്‍റെ സപ്പോര്‍ട്ടും ഏറെയായിരുന്നു. മിക്ക ചടങ്ങുകൾക്കും മമ്മൂട്ടിയ്ക്കൊപ്പം സുൽഫത്തിനെയും കാണാം. കഴിഞ്ഞ ദിവസമായിരുന്നു ദുൽഖറിന്റെ മകൾ മറിയത്തിന്റെയും ജന്മദിനം. മറിയത്തിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള ദുൽഖറിന്റെ പോസ്റ്റും ശ്രദ്ധേയമായിരുന്നു.
അതേസമയം ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും കാമറക്ക് മുന്നില്‍ എത്തിയത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. നിര്‍മാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോര്‍ജാണ് ഫോട്ടോ എടുക്കുന്ന മമ്മൂട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 'എല്ലാം അറിയുന്നവന്‍' എന്നാണ് ചിത്രത്തിന് ജോര്‍ജ് നല്‍കിയ ക്യാപ്‌ഷന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates