കണ്ണൂർ സ്ക്വാഡ് സൂപ്പർഹിറ്റ്, ടീമിനെ വീട്ടിലേക്ക് വിളിച്ച് വിജയം ആഘോഷിച്ച് മമ്മൂട്ടി, ഒപ്പം ചേർന്ന് കുഞ്ചാക്കോ ബോബനും; ചിത്രങ്ങൾ

നടൻ കുഞ്ചാക്കോ ബോബനും ആഘോഷത്തിൽ പങ്കുചേർന്നിരുന്നു
കണ്ണൂർ സ്ക്വാഡ് വിജയാഘോഷം/ ഫെയ്സ്ബുക്ക്
കണ്ണൂർ സ്ക്വാഡ് വിജയാഘോഷം/ ഫെയ്സ്ബുക്ക്
Updated on
1 min read

മ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കണ്ണൂർ സ്ക്വാഡ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇൻവസ്റ്റി​ഗേഷൻ ത്രില്ലറായി എത്തിയ ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് താരം എത്തിയത്. ഇപ്പോൾ കണ്ണൂർ സ്ക്വാഡിന്റെ വിജയം വീട്ടിൽ ആഘോഷിച്ചിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിലെ അണിയറ പ്രവർത്തകരും അഭിനേതാക്കളുമെല്ലാം എത്തിയിരുന്നു. കൂടാതെ നടൻ കുഞ്ചാക്കോ ബോബനും ആഘോഷത്തിൽ പങ്കുചേർന്നിരുന്നു. 

സംവിധായകനായ റോബി വർഗീസ് രാജ്, റോണി ഡേവിഡ്, സുഷിൻ ശ്യാം, ശബരീഷ് തുടങ്ങി സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെല്ലാവരും തന്നെ വിജയം ആഘോഷിക്കാന്‍ എത്തിയിരുന്നു. മിഷൻ അക്കംബ്ലിഷ്‍ഡ് എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ചിത്രങ്ങൾ സിനിമയുടെ നിർമാതാക്കളായ മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 

ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’. റോബി വര്‍ഗീസ് രാജിന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ റോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com