ഭീഷ്മ പർവത്തിന്റെ വിജയം ഏജന്റിനൊപ്പം ആഘോഷിച്ച് മമ്മൂട്ടി, കൂടെ അഖിൽ അക്കിനേനിയും; വിഡിയോ

ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് കേക്ക് മുറിച്ച് മമ്മൂട്ടി തന്നെയാണ് വിജയം ആഘോഷിച്ചത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

പുതിയ ചിത്രം ഭീഷ്മ പർവത്തിന്റെ വിജയത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി തെലുങ്ക് ചിത്രം ഏജന്റിൽ ജോയിൻ ചെയ്തത്. ഭീഷ്മപർവത്തിന്റെ വിജയത്തിന് ആഘോഷം ഒരുക്കിയാണ് ഏജന്റ് ടീം മമ്മൂട്ടിയെ ലൊക്കേഷനിലേക്ക് സ്വീകരിച്ചത്. ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് കേക്ക് മുറിച്ച് മമ്മൂട്ടി തന്നെയാണ് വിജയം ആഘോഷിച്ചത്. 

വിജയാഘോഷത്തിന്റെ വിഡിയോ

ഏജന്റിന്റെ നിർമാതാക്കളാണ് വിജയാഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്. ​ഭീഷ്മ പർവത്തിലെ മമ്മൂട്ടിയുടെ ചിത്രമുള്ളതായിരുന്നു കേക്ക്.  കേക്ക് മുറിച്ച ശേഷം ചിത്രത്തിലെ നായകനായ അഖിൽ അക്കിനേനിക്കും സംവിധായകൻ സുരേന്ദർ റെഡ്ഡിക്കും കേക്ക് നൽകുന്നതും വിഡിയോയിലുണ്ട്. 

യാത്രയ്ക്ക് ശേഷം മമ്മൂട്ടി ചെയ്യുന്ന തെലുങ്ക് ചിത്രമാണിത്. വില്ലൻ വേഷത്തിലാണ് താരം എത്തുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഡെവിള്‍, ദയയില്ലാത്ത രക്ഷകന്‍ എന്നാണ് താരത്തിന്റെ കഥാപാത്രത്തൈക്കുറിച്ച് പോസ്റ്ററിലുള്ളത്. തൊപ്പി ധരിച്ച് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണുന്നത്. സുരേന്ദർ റെഡ്ഢിയാണ് ഏജന്റ് സംവിധാനം ചെയ്യുന്നത്. ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന്‌ സംഗീതം നൽകുന്നത്. പുതുമുഖം സാക്ഷി വൈദ്യയാണ് നായിക. എ.കെ എന്റർടെയ്ൻമെന്റ്സ് ആണ് നിർമാണം.

50 കോടി ക്ലബ്ബിൽ ഭീഷ്മ പർവം

50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ഭീഷ്മ പർവം. 50 കോടി ക്ലബിലെത്തിയതിന്റെ പോസ്റ്റര്‍ ട്രേഡ് അനലിസ്റ്റുകളാണ് പുറത്തുവിട്ടത്. ലോകവ്യാപക ബോക്സ് ഓഫിസിൽ നിന്നാണ് ചിത്രത്തിന്റെ നേട്ടം. റിലീസ് ചെയ്ത് ആറ് ദിവസത്തിലാണ് 50 കോടിയിലേക്ക് ചിത്രം എത്തിയത്. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 3നാണ് പ്രേക്ഷകരിലേക്ക് എത്തിയത്. തിയറ്ററിൽ 100 ശതമാനം പേർക്കും പ്രവേശനം അനുവദിച്ചതും ചിത്രത്തിന് ​ഗുണകരമായി. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്. ആദ്യ ദിവസം കേരളത്തിലെ തിയറ്ററുകളിൽ നിന്ന് മാത്രം 3.676 കോടി രൂപയാണ് നേടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com