

മമ്മൂട്ടിയ്‌ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് മമ്മൂട്ടിയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം വിവാഹിതയായ ഗോപാലകൃഷ്ണന്റെ മകള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുവാന്‍ ആണ് മമ്മൂട്ടിയെത്തിയത്. ഒരു മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചതിന് ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. നിര്‍മാതാവ് ആന്റോ ജോസഫും കൂടെ ഉണ്ടായിരുന്നു.
ചേറൂര്‍ ഗാന്ധിനഗര്‍ വസതിയിലാണ് മമ്മൂട്ടി എത്തിയത്. വിവാഹത്തിന് വരാം എന്ന് പറഞ്ഞിരുന്നു. ആലുവ പാലത്തിന്റെ വാഹന ക്യൂവില്‍ പെട്ട് തിരികെ പോയി. നവ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന്, കാപ്പി കുടിച്ച് മധുരക്കിഴങ്ങും കഴിച്ചാണ് മമ്മൂട്ടി മടങ്ങിയത്. ഗോപാലകൃഷ്ണന്‍ പങ്കുവച്ച വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിമര്‍ശനവുമായെത്തുന്നത്.
ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വേണം എന്ന് പറഞ്ഞ ഗോപാലകൃഷ്ണന്റെ വീട്ടില്‍ പോകുന്നതിലൂടെ എന്ത് സന്ദേശമാണ് മമ്മൂട്ടി പൊതുസമൂഹത്തിന് നല്‍കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 'ഇഡിയെ പേടിച്ചോ, അതോ ബിജെപിയില്‍ ചേരാനോ, എന്തോ ഒരു പന്തികേടുണ്ട്, ഗോപാലകൃഷ്ണന്റെ വീട്ടില്‍ പോയില്ലെങ്കില്‍ മമ്മൂട്ടിയുടെ വീട്ടില്‍ ഇഡി വരും, മഹാനടന്‍ വയനാട് സഖാവിനോട് കാണിച്ച ആ സ്റ്റോഹം ഈ നാട് മറക്കുമോ ഇപ്പോയോണ് യാര്‍ത്ഥ മുഖം പുറത്ത് വരുന്നത്, ഇക്കാക്ക് കമ്മികളെ കാണുമ്പോള്‍ ഉള്ള ഭാവമല്ല സംഘികളേ കാണുമ്പോള്‍, അക്ഷരം തെറ്റാതെ വിളിക്കാം. ..നല്ല നടന്‍, ഒരു വര്‍ഷം മുന്‍പ് മമ്മൂട്ടി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കിട്ടിയ അവാര്‍ഡിനെ ബിസ്മയം എന്ന് വിളിച്ച് പോസ്റ്റിട്ടത് ചേട്ടന് ഓര്‍മ്മയുണ്ടോ' എന്നിങ്ങനെയാണ് ചില പ്രതികരണങ്ങള്‍.
അതേസമയം മമ്മൂട്ടിയെ അനുകൂലിച്ചും ചിലരെത്തുന്നുണ്ട്. 'രാഷ്ട്രീയ ബന്ധം വേറെ വ്യക്തിബന്ധം വേറേ. ഇത് കാണിച്ച് തന്ന മമ്മുക്ക ക്കും ഗോപാല്‍ജിക്കും അഭിനന്ദനങ്ങള്‍, മമ്മൂട്ടി ഗോമാലകൃഷ്ണനെ വീട്ടില്‍ സന്ദര്‍ശിച്ചത് അവരുടെ സൗഹൃദ സന്ദര്‍ശനം ആയിരുന്നു. അതിലെ ജാതിയും മതവും രാഷ്ട്രീയവും നോക്കാന്‍ നിന്നാല്‍ പിന്നെ എന്താ പറയാന്‍' എന്നാണ് അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്.
മമ്മൂട്ടിയുടെ സന്ദര്‍ശനം ചര്‍ച്ചയാകുമ്പോള്‍ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനുമെത്തി. മമ്മൂട്ടിയെ സൈബിറടത്ത് ആക്രമിക്കുന്നത് സൈബര്‍ സഖാക്കളല്ലെന്നും പ്രത്യേക താല്‍പര്യക്കാരാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പിണറായി വിജയുമെല്ലാം വിവാഹത്തിന് എത്തിയിരുന്നു. എന്തിനാണ് മമ്മൂട്ടിയെ മാത്രം ആക്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates