'മമ്മൂക്ക ഒരു ഉമ്മ തരുമോ ?'; കുഞ്ഞാരാധികയ്ക്ക് പൊന്നുമ്മ നൽകി മമ്മൂട്ടി, വിഡിയോ

കുഞ്ഞാരാധികയ്ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.
Mammootty
Mammoottyവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ആരാധകർക്കൊപ്പം നടൻ മമ്മൂട്ടി നടത്തിയ മെ​ഗാ ഫോട്ടോഷൂട്ടിന്റെ രണ്ടാം ഘട്ടം കഴിഞ്ഞ ദിവസം നടന്നിരുന്നു. കൊച്ചി ബോൾ​ഗാട്ടി പാലസിൽ വച്ചായിരുന്നു ആരാധകർക്കൊപ്പമുള്ള സൂപ്പർ താരത്തിന്റെ ഫോട്ടോഷൂട്ട്. കുഞ്ഞാരാധികയ്ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

മമ്മൂക്ക ഒരു ഉമ്മ തരുമോ എന്ന ചോദിച്ച പെൺകുട്ടിയ്ക്ക് ഏറെ വാത്സല്യത്തോടെ ഉമ്മ നൽകുന്ന മമ്മൂട്ടിയുടെ വിഡിയോ ആണ് വൈറലാകുന്നത്. മാർച്ച് 28 നായിരുന്നു മെ​ഗാ ഫോട്ടോഷൂട്ടിന്റെ ആദ്യഘട്ടം ബോൾ​ഗാട്ടി പാലസിൽ വച്ച് നടന്നത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെല്‍ഫെയർ അസോസിയേഷൻ ഇന്റർനാഷ്ണൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഫോട്ടോഷൂട്ട് സംഘടിപ്പിക്കുന്നത്.

അതേസമയം, മമ്മൂട്ടിയുടെ പുതിയ ചിത്രം പേട്രിയറ്റിന്‍റെ റിലീസി തീയതി നീട്ടിയിട്ടുണ്ട്. മമ്മൂട്ടിയെയും മോഹൻലാലിനേയും പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് നേരത്തേ ഏപ്രിൽ 23ന് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. ചിത്രം മേയ് 1 ന് ആഗോള റിലീസായി തിയറ്ററുകളിൽ എത്തും.

Mammootty
'ബോക്സ് ഓഫീസിന് പുതിയ രാജാവ്'; 1500 കോടി കടന്ന് ധുരന്ധർ 2; ചരിത്രമായി രണ്‍വീറിന്‍റെ തിരിച്ചുവരവ്!

ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഏപ്രിൽ നാലിന് നടക്കും. വൈകുന്നേരം ആറ് മണിക്ക് തൃശൂർ രാഗം തിയറ്ററിൽ മമ്മൂട്ടി ആരാധകരോടൊപ്പം മമ്മൂട്ടിയും, എറണാകുളം കവിത തിയറ്ററിൽ മോഹൻലാൽ ആരാധകരോടൊപ്പം മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്യുക.

Mammootty
ത്രില്ലർ മുതൽ കോമഡി വരെ; ഈ വാരാന്ത്യം ഒടിടിയിലെത്തുന്ന ചിത്രങ്ങൾ

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരേ സമയം രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിൽ രണ്ട് മെഗാ താരങ്ങൾ ഒന്നിച്ച് ഒരു ട്രെയിലറിന്റെ പ്രീമിയർ ലോഞ്ച് നടത്താൻ പോകുന്നത്.

Summary

Cinema News: Mammootty fan girl moment goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com