ഹം​ഗറിയിൽ കറങ്ങി നടക്കുന്ന ഫ്രീക്കൻ, മമ്മൂട്ടിയുടെ പുതിയ വിഡിയോ വൈറൽ

കാഴ്ചകൾ കണ്ടും സെൽഫിയെടുത്തും വളരെ കൂളായി നടക്കുന്ന മമ്മൂട്ടിയെയാണ് വിഡിയോയിൽ കാണുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹം​ഗറിയാലാണ് സൂപ്പർതാരം മമ്മൂട്ടി. പങ്കറിയിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വിഡിയോയുമാണ് താരം ആരാധകർക്കായി പങ്കുവയ്ക്കുന്നുണ്ട്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായാണ് തന്റെ ഹം​ഗറി വിശേഷങ്ങൾ പോസ്റ്റ് ചെയ്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. ഹം​ഗറി തെരുവിലൂടെ നടക്കുന്ന മമ്മൂട്ടിയാണ് വിഡിയോയിൽ. 

കാഴ്ച കണ്ടും സെൽഫിയെടുത്തും ഹം​ഗറിയിലെ തെരുവിൽ

കാഴ്ചകൾ കണ്ടും സെൽഫിയെടുത്തും വളരെ കൂളായി നടക്കുന്ന മമ്മൂട്ടിയെയാണ് വിഡിയോയിൽ കാണുന്നത്. സെൽഫി എടുക്കാനായി താരം മുടി കൈകൊണ്ട് സെറ്റു ചെയ്യുന്നതും വിഡിയോയിലുണ്ട്. ബ്ലാക്ക് ജാക്കറ്റും കൂളിങ് ​ഗ്ലാസും വച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണുന്നത്. ഒരു യൂത്ത് പയ്യൻ യൂറോപിലൂടെ കടങ്ങി നടക്കുന്നു എന്ന ക്യാപ്ഷനോടെ ഫാൻ ​ഗ്രൂപ്പുകളിൽ വൈറലാവുകയാണ് വിഡിയോ. 

അഖിൽ അക്കിനേനിയുടെ ഏജന്റിൽ പ്രധാന വേഷത്തിൽ

അഖിൽ അക്കിനേനി നായകനാകുന്ന ചിത്രമായ ഏജന്റിലാണ് മമ്മൂട്ടി ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്.  മമ്മൂട്ടിയുടെ ഇൻട്രോ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഹംഗറിയിലാണ് ഷൂട്ട് ചെയ്യുന്നത്. യാത്രയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം സുരേന്ദർ റെഡ്ഢി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത്. ഛായാഗ്രഹണം രാകുൽ ഹെരിയൻ. എഡിറ്റിങ് നവീൻ നൂലി. കശ്‍മീർ, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഷൂട്ടിം​ഗ് നടക്കും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com