'പേടിക്കാൻ തയ്യാറായിക്കോളൂ!': മമ്മൂട്ടിയുടെ 'ഭ്രമയു​ഗം' വരുന്നു, റിലീസ് പ്രഖ്യാപിച്ചു

മമ്മൂട്ടി തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്
ഭ്രമയുഗം പോസ്റ്റര്‍
ഭ്രമയുഗം പോസ്റ്റര്‍
Updated on
1 min read

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. ചിത്രത്തേക്കുറിച്ചുള്ള ഓരോ അപ്ഡേഷനും ആരാധകരെ ആവേശം കൊള്ളിക്കാറുണ്ട്. ചിത്രം എന്ന് തിയറ്ററില്‍ എത്തും എന്നറിയാന്‍ കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററില്‍ എത്തുക. മമ്മൂട്ടി തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്. കസേരയിൽ ചാരിക്കിടക്കുന്ന മമ്മൂട്ടിയുടെ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ പുറത്തുവിട്ടത്. 'ഭൂതകാല'ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ വിഭാ​ഗത്തിൽപ്പെടുന്നതാണ്.

ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ഹൗസ് ആയി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ആദ്യ നിര്‍മാണം സംരംഭമാണ് ഭ്രമയുഗം. അര്‍ജുന്‍ അശോകൻ, സിദ്ധാര്‍ത്ഥ് ഭരതൻ, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടിഡി രാമകൃഷ്ണന്റെതാണ് സംഭാഷണങ്ങള്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും. ഷെഹ്നാദ് ജലാലാണ് ഛായാ​ഗ്രഹണം. ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com