ജോർ‌ജ് സാറും ടീമും ഹോട്ട്സ്റ്റാറിലേക്ക്; കണ്ണൂർ സ്ക്വാഡ് ഒടിടി റിലീസ് പ്രഖ്യാപിച്ചു

100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതിനു പിന്നാലെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്
ജോർ‌ജ് സാറും ടീമും ഹോട്ട്സ്റ്റാറിലേക്ക്; കണ്ണൂർ സ്ക്വാഡ് ഒടിടി റിലീസ് പ്രഖ്യാപിച്ചു
Updated on
1 min read

മ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ സൂപ്പർഹിറ്റ് ചിത്രം കണ്ണൂർ സ്ക്വാഡിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നവംബർ 17 മുതൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതിനു പിന്നാലെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. 

നവാ​ഗതനായ റോബി രാജ് സംവിധാനം ചെയ്ത ചിത്രം പൊലീസ് ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലർ ആയിരുന്നു. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന എഎസ്ഐ ആയാണ് കണ്ണൂർ സ്ക്വാഡിൽ മമ്മൂട്ടി എത്തിയത്. സെപ്റ്റംബർ 28ന് തിയറ്ററിൽ എത്തിയ ചിത്രം ആദ്യ ദിവസം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. റിലീസ് ചെയ്ത് ഒന്‍പത് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലും കണ്ണൂര്‍ സ്വക്വാഡ് ഇടം നേടിയിരുന്നു.

ഒരു കേസുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലേക്ക് അന്വേഷണവുമായി പോകുന്ന പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. നടൻ റോണി വർ​ഗീസും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്‍, മനോജ് കെ യു തുടങ്ങിയ മലയാള താരങ്ങളും ഉത്തരേന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com