ലൂക്ക് ആന്റണി ഉടൻ എത്തും; മമ്മൂട്ടിയുടെ റോഷാക്ക് റിലീസ് അടുത്ത വെള്ളിയാഴ്ച 

നിസാം ബഷീർ ഒരുക്കുന്ന സിനിമയുടെ നിർമ്മാണം മമ്മൂട്ടി തന്നെയാണ്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബർ ഏഴിന് തിയറ്ററുകളിൽ എത്തും. സെൻസറിങ് പൂർത്തിയായ സിനിമയ്ക്ക് ക്ലീൻ യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും സിനിമാപ്രേമികളിൽ ഏറെ ഉദ്വേഗമുണർത്തിയിട്ടുണ്ട്. 

ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന സിനിമയുടെ നിർമ്മാണം മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടി കമ്പനി എന്ന തൻറെ പുതിയ ബാനറിലാണ് നിർമ്മാണം. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 

കൊച്ചിയിലും ദുബായിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com