21 വർഷം മുൻപ് ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയതിനെ തുടർന്ന് വേദന സഹിച്ചാണ് ജീവിക്കുന്നതെന്ന് മമ്മൂട്ടി. ഓപ്പറേഷൻ ചെയ്ത് കാൽ വീണ്ടും ചെറുതായാൽ ആളുകൾ കളിയാക്കുമെന്നും അതുകൊണ്ടാണ് ചെയ്യാത്തതെന്നുമാണ് താരം പറഞ്ഞത്. കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ ഉദ്ഘാടന ചടങ്ങിൽവച്ചാണ് മമ്മൂട്ടിയുടെ തുറന്നു പറച്ചിൽ.
ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ.- മമ്മൂട്ടി പറഞ്ഞു.
താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അതിനിടെ താരത്തിന് പരുക്കുപറ്റിയത് എവിടെ നിന്നാണെന്ന തിരച്ചിലും ആരാധകർ ആരംഭിച്ചു. ദാദാ സാഹിബ് സിനിമയുടെ ചിത്രീകരണത്തിനിടെ പറ്റിയ പരുക്കാണെന്നാണ് ആരാധകർ പറയുന്നത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഡ്യൂപ്പില്ലാതെ എടുത്തുചാടിയപ്പോഴുണ്ടായ അപകടമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates