ഓസ്കർ അക്കാദമി മ്യൂസിയത്തിൽ കൊടുമൺ പോറ്റി; ലോക സിനിമകൾക്കൊപ്പം മലയാളത്തിന്റെ 'ഭ്രമയു​ഗവും'

സംവിധായകൻ രാഹുൽ സദാശിവനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
Mammootty
Mammootty ഫെയ്സ്ബുക്ക്
Updated on
1 min read

സിനിമ തിരഞ്ഞെടുപ്പുകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് നടൻ മമ്മൂട്ടി. അതുകൊണ്ട് തന്നെ പുറത്തുവരുന്ന ഓരോ മമ്മൂട്ടി ചിത്രത്തിനും വാനോളം പ്രതീക്ഷയുമാണ് സിനിമാ ആരാധകർക്കിടയിൽ. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രത്തിൽ ഭാഷാഭേദമന്യേ സിനിമാ പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമായിരുന്നു ഭ്രമയുഗം.

മലയാള സിനിമയ്ക്കും മലയാളികൾക്കും ഒരുപോലെ അഭിമാനിക്കാനാകുന്ന ഒരു സന്തോഷ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ലോസ് ആഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ ഫെബ്രുവരി 12ന് ‘ഭ്രമയുഗം’ പ്രദർശിപ്പിക്കും. അക്കാദമി മ്യൂസിയത്തിന്റെ ‘Where the Forest Meets the Sea’ എന്ന ചലച്ചിത്ര വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക.

സംവിധായകൻ രാഹുൽ സദാശിവനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മിഡ്സോമ്മർ, ഹാക്സൻ, ലാ ല്ലോറോണ, ദ് വിച്ച്, വിയ്, യു വോണ്ട് ബി എലോൺ, അണ്ടർ ദ് ഷാഡോ, ദ് വിക്കർ മാൻ, ഹിസ് ഹൗസ്, ഒനിബാബ എന്നിവയാണ് ഈ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്ന മറ്റ് സിനിമകൾ. സ്ക്രീനിങ് ചെയ്യുന്ന എല്ലാ സിനിമകളും കോർത്തിണക്കിയ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

Mammootty
വിജയ് ചിത്രം 'ജനനായകന്‍' റിലീസ് മാറ്റി; പുതിയ തിയതി പിന്നീട്

ഭ്രമയു​ഗത്തിലെ ഏതാനും ചില രം​ഗങ്ങളും ഇതിലുണ്ട്. 2024ൽ ബ്ലാക് ആൻഡ് വൈറ്റിൽ തിയറ്ററുകളിൽ എത്തിയ സിനിമയാണ് ഭ്രമയു​ഗം. ബ്ലാക് ആൻഡ് വൈറ്റിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ കൂടിയാണിത്. 50 കോടിയാണ് കളക്ഷൻ. കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.

Mammootty
'നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല, ആളും തരവും നോക്കി കളിക്കണം'; സ്നേഹക്കെതിരെ വീണ്ടും സത്യഭാമ

അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവരാണ് ഭ്രമയുഗത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. അതേസമയം കളങ്കാവൽ ആണ് ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം. കളങ്കാവലിലെ മമ്മൂട്ടിയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Summary

Cinema News: Mammootty starrer Bramayugam to be screened at Oscar Academy Museum.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com